ആ വമ്പൻ ഹിറ്റിന് രണ്ടാം ഭാഗം, നായകനായി കാര്‍ത്തി എത്തുന്നു, ചിത്രീകരണം തുടങ്ങി, ആരാധകര്‍ ആവേശത്തില്‍

Published : Jul 12, 2024, 11:45 AM IST
ആ വമ്പൻ ഹിറ്റിന് രണ്ടാം ഭാഗം, നായകനായി കാര്‍ത്തി എത്തുന്നു, ചിത്രീകരണം തുടങ്ങി, ആരാധകര്‍ ആവേശത്തില്‍

Synopsis

ആവേശത്തിരയില്‍ നടൻ കാര്‍ത്തിയുടെ ആരാധകര്‍.

കാര്‍ത്തി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് സര്‍ദാര്‍. സമീപകാലത്ത് തമിഴകത്ത് ഗ്യാരണ്ടിയുള്ള താരമായ കാര്‍ത്തിയുടെ വമ്പൻ ഹിറ്റായ സര്‍ദാറിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.  മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ട്. സര്‍ദാര്‍ രണ്ടിന്റെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്.

സര്‍ദാറിനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി വീഡിയോ പങ്കുവെച്ചിരുന്നു നേരത്തെ നടൻ കാര്‍ത്തി. സര്‍ദാര്‍ രണ്ടില്‍ നായകൻ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമല്ല . എന്തായാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദാര്‍ 2. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുക.

ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' സിനിമ നിര്‍മിച്ചത്. നിര്‍മാണം നിര്‍വഹിച്ചത് പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ്. കാര്‍ത്തി നായകനായ സര്‍ദാര്‍ ഫോർച്യൂൺ സിനിമാസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ 'സര്‍ദാറി'ല്‍ ഒരു സ്‍പൈ ആണ്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, സായ് യൂസഫ്, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, അബ്‍ദൂള്‍, വിജയ് വരദരാജ് എന്നിവരുമുണ്ട്. കേരള പിആർഒ പി ശിവപ്രസാദ്.

Read More: അവതാരകയും നടിയും ബിഗ് ബോസ് താരവുമായ അപര്‍ണ അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍