
നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടൻ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക്. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡയറക്ടർ കൂടിയായ ജിത്തു ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും പ്രിയാമണിയുമാണ്.
സൂപ്പർ ഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന.
ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ഞങ്ങൾക്ക് ഒരു മോളെ കിട്ടി'; രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ദേവികയും വിജയ് മാധവും
കണ്ണൂർ സ്‌ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം. പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള . ചീഫ് അസോ. ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ