'ജോര്‍ജുകുട്ടിയുടെ മകളുടെ...'; 'ദൃശ്യം 3' ലെ നിര്‍ണായക കഥാപാത്രത്തെക്കുറിച്ച് ലിഷോയ്, വിമര്‍ശനവുമായി ആരാധകര്‍

Published : Feb 28, 2026, 09:03 AM IST
actor lishoy about his drishyam 3 character fans criticising him for leaking spoilers mohanlal jeethu joseph

Synopsis

ആരാധകർക്കിടയിൽ സ്പോയിലർ ചർച്ചകൾക്ക് ഇത് വഴിവെച്ചിട്ടുണ്ട്

മലയാളികള്‍ അല്ലാത്തവരും കാത്തിരിക്കുന്ന ഒരു മലയാള സിനിമ. ദൃശ്യം 3 നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അത്രയധികം റീമേക്കുകള്‍ സംഭവിച്ച ഫ്രാഞ്ചൈസി ആയതിനാല്‍ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ മൂന്നാം ഭാ​ഗത്തിനായി ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ കാത്തിരിപ്പ് ഉണ്ട്. ഏപ്രില്‍ 2 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. റിലീസിനായുള്ള കാത്തിരിപ്പ് ഒരു മാസമായി ചുരുങ്ങുമ്പോള്‍ പ്രേക്ഷകാവേശവും ഉയരെയാണ്. ദൃശ്യം 3 ല്‍ ചെറിയ റോളിലെങ്കിലും അഭിനയിച്ച അഭിനേതാക്കളെ സംബന്ധിച്ച് എവിടെ ചെന്നാലും നേരിടുന്ന ചോദ്യം ഈ സിനിമയെക്കുറിച്ച് തന്നെയാണ്. എന്നാല്‍ ഫ്രാഞ്ചൈസിയുടെ സ്വഭാവം വച്ച് ഒരു വിവരവും പുറത്ത് പറഞ്ഞ് സ്പോയ്ലര്‍ ആക്കാനും പാടില്ല. ആദ്യ രണ്ട് ഭാ​ഗങ്ങളിലും ഇല്ലാതിരുന്ന ചില അഭിനേതാക്കളും മൂന്നാം ഭാ​ഗത്തില്‍ ഉണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കാസ്റ്റിം​ഗ് കൂടി വെളിപ്പെട്ടിരിക്കുകയാണ്.

ലിഷോയ്‍ പറഞ്ഞത്

നടന്‍ ലിഷോയ് ആണ് താന്‍ ദൃശ്യം 3 ല്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇനിയും എന്ന താന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാ​ഗമായി നല്‍കിയ അഭിമുഖത്തിലാണ് ലിഷോയ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദൃശ്യം 3 ല്‍ ഉണ്ടെന്ന് കേട്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് അത് ശരിയാണെന്ന് മാത്രമല്ല ലിഷോയ് പറഞ്ഞത്, മറിച്ച് തന്‍റെ കഥാപാത്രം എന്താണെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ലിഷോയ്‍യുടെ വാക്കുകള്‍ ഇങ്ങനെ- “ദൃശ്യം 3 ല്‍ ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്‍റെ മോളെ കല്യാണം കഴിച്ചുകൊണ്ട് വരുന്നത് എന്‍റെ മകനാണ്. അത്രയേ പറയാന്‍ പറ്റൂ”, ലിഷോയ്‍യുടെ വാക്കുകള്‍. ഈ ഇന്‍റര്‍വ്യൂ ഭാ​ഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ദൃശ്യം ആരാധകര് വിമര്‍ശനവുമായി എത്തുന്നുണ്ട്. അഭിനയിക്കുന്ന ഓരോരുത്തരും വന്നിരുന്ന് സ്പോയ്ലറുകള്‍ പറഞ്ഞാല്‍ ചിത്രം കാണുമ്പോഴുള്ള തങ്ങളുടെ ആവേശം കെട്ടുപോവില്ലേ എന്നതാണ് അവരുടെ ചോദ്യം.

അതേസമയം ചിത്രത്തിലെ മിക്ക അഭിനേതാക്കള്‍ക്കും ദൃശ്യം 3 ന്‍റെ കഥ പൂര്‍ണ്ണമായി അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. അവരവരുടെ സീനുകള്‍ മാത്രമാണ് ജീത്തു ചിത്രീകരണ സമയത്ത് വിവരിച്ചുകൊടുത്തിരിക്കുന്നത്. ചിത്രത്തിന്‍റെ കഥ റിലീസിന് മുന്‍പ് ഒരു തരത്തിലും ലീക്ക് ആവാതിരിക്കാനാണ് ഇത്. പ്രീ റിലീസ് ഹൈപ്പ് കുറയ്ക്കുക എന്നതും നിര്‍മ്മാതാക്കളുടെ മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. വലിയ പ്രതീക്ഷകളോടെയല്ലാതെ ചിത്രം കാണാന്‍ എത്തണമെന്ന് പ്രേക്ഷകരോട് ജീത്തു ജോസഫ് നേരത്തേ പറഞ്ഞിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അവിഹിതം, മാനസിക പീഡനം, നാണക്കേട്, വഞ്ചന: വിജയ്‌- സംഗീത വിവാഹമോചന ഹർജിയിലെ 10 പോയിന്റുകൾ
പൊലീസ് യൂണിഫോമില്‍ സൈജു കുറുപ്പ്; 'ആരം' ചിത്രീകരണം പൂര്‍ത്തിയായി