
ബെംഗളൂരു: സീരിയൽ നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. മനുവിന്റെ പുതിയ സിനിമ 'കുലദല്ലി കീള്യാവുദോ' ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ് ലൈംഗികപീഡനക്കേസിൽ പിടിയിലായത്. തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും, ബലമായി ഗർഭം അലസിപ്പിച്ചെന്നും ആരോപിച്ച് 33 കാരിയായ കന്നഡ സീരിയൽ നടി നൽകിയ പരാതിയിൽ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പൊലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്.
ബലാത്സംഗം, വഞ്ചന, ശാരീരിക ആക്രമണം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നിവയാണ് സീരിയൽ നടിയുടെ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കേസെടുത്തതോടെ ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. 2018 ൽ കോമഡി ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് നടി മനുവിനെ പരിചയപ്പെടുന്നത്. താനുമായി നടൻ നല്ല സൌഹൃദത്തിലായിരുന്നു. സംഭവ ദിവസം ഷോയുടെ ശമ്പളം നൽകാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നാണ് ഇരയുടെ പരാതി. മനു പിന്നീട് തന്റെ വീട്ടിൽ വന്ന് തന്നെ കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
നടന്‍റ പീഡനത്തിന് ഇരയായി താൻ രണ്ടുതവണ ഗർഭിണിയായി. രണ്ട് തവണയും മനു ഗർഭഛിദ്ര ഗുളികകൾ നൽകിയെന്നും നടി ആരോപിക്കുന്നു. തന്നെ ശാരീരികമായി ആക്രമിച്ചുവെന്നും, സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും നടിയി ആരോപിക്കുന്നു. കന്നഡയിലെ പ്രശസ്ത ഹാസ്ത്യരാമാണ് മദനൂർ മനു. സീരിയൽ നടനായും പേരെടുത്തയാളാണ് നടൻ. കോമഡി കിലാഡിഗളു എന്ന ടിവി ഷോയിലൂടെ ജനപ്രീതിനേടി മനു കുലദല്ലി കീള്യാവുദോ’ എന്ന സിനിമയിലെ പ്രധാന നടനാണ്. സിനിമ വരുന്ന ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് നടൻ ബലാത്സംഗ കേസിൽ പിടിയിലാകുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ