മഞ്ഞയില്‍ മനോഹരിയായി മാളവിക മോഹനൻ

Published : Jan 30, 2024, 05:08 PM IST
മഞ്ഞയില്‍ മനോഹരിയായി മാളവിക മോഹനൻ

Synopsis

തങ്കലാനാണ് മാളവിക മോഹനൻ വേഷമിട്ട ചിത്രമായി പ്രദര്‍ശനത്തിനെത്താനുള്ളത്.  

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മാളവിക മോഹനൻ. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രം തങ്കലാനാണ് ഇനി മാളവിക മോഹനൻ വേഷമിടുന്നത്. വൻ മേയ്‍ക്കോവറിലാണ് മാളവിക മോഹനൻ സിനമയില്‍ എത്തുക. തങ്കലാനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ മാളവികയുടെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

മഞ്ഞ വസ്‍ത്രം ധരിച്ച് എടുത്ത ഫോട്ടോകളില്‍ മാളവിക മോഹനൻ അതീവ സുന്ദരിയാണ് എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. വിക്രം നായകനാകുന്ന തങ്കലാനറെ സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണ്. വിക്രമിന്റെ 'തങ്കലാനിലേത് വേറിട്ട ഒരു സംഗീതമാണ് എന്ന്  ജി വി പ്രകാശ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. തങ്കലാൻ ഏപ്രിലിലാണ് റിലീസ് ചെയ്യുക.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുൻപ് വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കലാ സംവിധാനം നിര്‍വഹിക്കുന്നത്.

Read More: ദ ഗോട്ടിന്റെ പുത്തൻ അപ്‍ഡേറ്റ്, ചിത്രത്തിനായി കാത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ