ബജറ്റ് 80 കോടി, കളക്ഷനില്‍ വൻ വീഴ്ച; നിയമപോരാട്ടത്തിന് ഒടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്

Published : Mar 05, 2025, 07:19 PM ISTUpdated : Mar 05, 2025, 07:40 PM IST
ബജറ്റ് 80 കോടി, കളക്ഷനില്‍ വൻ വീഴ്ച; നിയമപോരാട്ടത്തിന് ഒടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്

Synopsis

തിയറ്റര്‍ റിലീസ് ചെയ്ത് രണ്ട് വർഷം തികയാന്‍ ഇരിക്കെയാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. 

തിയറ്റർ റിലീസിന് പിന്നാലെ ഒടിടി റിലീസിനായി സിനിമാസ്വാദകർ കാത്തിരിക്കുന്ന ചില സിനിമകൾ ഉണ്ട്. കണ്ടവർക്ക് വീണ്ടും കാണാനും കാണാത്തവർക്ക് കാണാനും ഒക്കെയാണ് ഈ കാത്തിരിപ്പ്. ഒരു സിനിമ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞാണ് പല സിനിമക​ളും ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കുന്നത്. എന്നാൽ മാസങ്ങളും വർഷങ്ങളും പിന്നിടുന്ന സിനിമകളും ഉണ്ടാകും. അത്തരത്തിലൊരു മമ്മൂട്ടി ചിത്രമുണ്ട്. ഇതൊരു മലയാള സിനിമ അല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. 

ഈ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അഖിൽ അക്കിനേനി നായകനായി എത്തിയ ഏജന്റ് ആണ് ആ ചിത്രം. മുൻപ് അഭ്യൂഹങ്ങൾ വന്നത് പോലെ സോണി ലിവ്വിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം മാർച്ച് 14ന് സ്ട്രീമിം​ഗ് ആരംഭിക്കും. ഇക്കാര്യം അറിയിച്ച് കൊണ്ട് ട്രെയിലറും സോണി ലിവ്വ് പുറത്തുവിട്ടിട്ടുണ്ട്. തിയറ്റര്‍ റിലീസ് ചെയ്ത് രണ്ട് വർഷം തികയാന്‍ ഇരിക്കെയാണ് ഏജന്റ് ഒടിടിയിൽ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 

അത് ആത്മഹത്യാ ശ്രമമല്ല, അമ്മ ഉറക്ക ​ഗുളിക കഴിച്ചത് കൂടിപ്പോയതാണ്: ​ഗായിക കൽപ്പനയുടെ മകൾ

2023 ഏപ്രിലില്‍ ആയിരുന്നു ഏജന്‍റ് റിലീസ് ചെയ്തത്. വന്‍ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. 13.4 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 70-80 കോടി വരെയാണ് ഏജന്‍റിന്‍റെ ബജറ്റ്. അതേസമയം, നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണ് സിനിമ ഇതുവരെ ഒടിടിയില്‍ എത്താത്തതിന് കാരണം. വിതരണ കരാറില്‍ നിര്‍മാതാവ് അനിൽ സുങ്കര കബളിപ്പിച്ചുവെന്ന് ആരോപിച്ച് വിതരണക്കാരനായ ബട്ടുല സത്യനാരായണ കോടതിയെ സമീപിക്കുക ആയിരുന്നു. പിന്നാലെ വലിയ തര്‍ക്കങ്ങളും നടന്നു. ഇതോടെ ഏജന്‍റിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് കോടതി തടയുക ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു