Marakkar : 'മരക്കാർ'ക്കും ടീമിനും ആശംസയുമായി മമ്മൂട്ടി

Web Desk   | Asianet News
Published : Dec 01, 2021, 08:18 PM ISTUpdated : Dec 01, 2021, 08:21 PM IST
Marakkar : 'മരക്കാർ'ക്കും ടീമിനും ആശംസയുമായി മമ്മൂട്ടി

Synopsis

മോഹന്‍ലാലിന്‍റെ മരക്കാര്‍ ചിത്രത്തിന് ആശംസയുമായി മമ്മൂട്ടി. 

റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം 'മരക്കാർ: അറബിക്കടിലിന്റെ സിംഹ'ത്തിന്(Marakkar: Arabikadalinte Simham) ആശംസയുമായി മമ്മൂട്ടി(mammootty). സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നടൻ മോഹൻലാൽ(mohanlal), പ്രിയദർശൻ(priyadarshan) ഉൾപ്പടെയുള്ളവർക്ക് ആശംസയുമായി മമ്മൂട്ടി എത്തിയത്. 

"മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു", എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ആരാധകരും ആശംസകളുമായി രം​ഗത്തെത്തി. 

പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ബി​ഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാസ്വാദകരും. ചിത്രം റിലീസ് ആകുന്നതോടെ മലായാള സിനിമയിൽ പുതു ചരിത്രം കുറിക്കുമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തിൽ താരങ്ങൾ അടക്കമുള്ള നിരവധി പേർ ചിത്രത്തിന് ആശംസുമായി രം​ഗത്തെത്തുന്നുണ്ട്. 

ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ നാളെ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസ് ദിനത്തില്‍ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. 2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളില്‍ എത്തുന്നത്. ഒരു മലയാള ചിത്രത്തിന് ഇതുവരെ ലഭിക്കുന്നതില്‍ ഏറ്റവും വലിയ തിയറ്റര്‍ കൗണ്ട് ആണെന്നതിനാല്‍ ചിത്രത്തിന്‍റെ ഓപ്പണിംഗ് കളക്ഷന്‍ എത്രയെന്നറിയാനുള്ള ആകാംക്ഷ ചലച്ചിത്ര വ്യവസായത്തിനുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ