'എന്റെ സൂപ്പർ സ്റ്റാർ'; മധുവിന് ജന്മദിന ആശംസയുമായി മമ്മൂട്ടി

Web Desk   | Asianet News
Published : Sep 23, 2021, 11:32 AM ISTUpdated : Sep 23, 2021, 02:19 PM IST
'എന്റെ സൂപ്പർ സ്റ്റാർ'; മധുവിന് ജന്മദിന ആശംസയുമായി മമ്മൂട്ടി

Synopsis

1959-ൽ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ കടന്നു. 

മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച നടൻ മധുവിന്റെ(madhu) പിറന്നാളാണ് ഇന്ന്. നിരവധി പേരാണ് മലയാള സിനിമയുടെ കാരണവർക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ മമ്മൂട്ടി(mammootty) പങ്കുവച്ച ആശംസയാണ് ശ്രദ്ധനേടുന്നത്. 

‘എന്റെ സൂപ്പർസ്റ്റാറിനു പിറന്നാള്‍(birthday) ആശംസകൾ’, എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. മധുവിനൊപ്പം ഫോട്ടോ എടുക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. സിനിമയിൽ വരുന്നതിനു മുമ്പ് ഏറെ ആരാധിച്ചിരുന്ന നടനാണ് മധുവെന്ന് പല അഭിമുഖങ്ങളിലും മമ്മൂട്ടി പറഞ്ഞിരുന്നു.

1933 സെപ്റ്റംബർ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം.1959-ൽ നിണമണിഞ്ഞ കാൽപ്പാടുകളിലൂടെ ചലച്ചിത്രരംഗത്തേക്ക്‌ കടന്നു. തുടർന്ന് അഞ്ഞൂറിലേറെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തന്‍റെ അഭിനയപാടവം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. നടനുപുറമേ നിർമാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായും അദ്ദേഹം തിളങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ
'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍