നിർദ്ധനരായ കുട്ടികൾക്ക് യാത്രാ സൗകര്യം; സൈക്കിൾ സമ്മാനിച്ച് മമ്മൂട്ടി

Published : Sep 27, 2022, 07:43 PM IST
നിർദ്ധനരായ കുട്ടികൾക്ക് യാത്രാ സൗകര്യം; സൈക്കിൾ സമ്മാനിച്ച് മമ്മൂട്ടി

Synopsis

സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

കൊച്ചി : പുനലൂർ ജില്ലയിലെ നിർദ്ധനരായ കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് സൈക്കിളുകൾ വിതരണം ചെയ്തത്. സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മമ്മൂട്ടിയുടെ സഹചാരിയായ എസ് ജോർജ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹകരണത്തിൽ സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പുതിയ പദ്ധതിയാണ് പ്രകൃതിസൗഹൃദ സഞ്ചാരം ഒരുക്കുന്ന സൈക്കിൾ വിതരണം. ജന്മദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പദ്ധതിയുടെ വിതരണോദ്ഘാടനം പുനലൂരിൽ വച്ച് സംഘടിപ്പിച്ചത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നൂതന പദ്ധതിയാണ് നിർദ്ധനരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണം.

വേദിയിൽ ജയറാമിന്റെ വൺമാൻ ഷോ, ചിരി അടക്കാനാകാതെ രജനികാന്തും ഐശ്വര്യയും; വീഡിയോ

അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക