കിടപ്പ് രോഗികൾക്ക് മമ്മൂട്ടി വക സൗജന്യ ഓക്സിജൻ കോൺസൻട്രേറ്ററുകൾ; കയ്യടിച്ച് ആരാധകർ

Published : May 24, 2023, 07:52 PM ISTUpdated : May 24, 2023, 07:58 PM IST
കിടപ്പ് രോഗികൾക്ക് മമ്മൂട്ടി വക സൗജന്യ ഓക്സിജൻ കോൺസൻട്രേറ്ററുകൾ; കയ്യടിച്ച് ആരാധകർ

Synopsis

ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭ്യമാകേണ്ടതുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു.

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അഭിനേതാവ് എന്നതിന് പുറമെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാണ് അദ്ദേഹം. ഇപ്പോഴിതാ കിടപ്പ് രോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആ'ശ്വാസം' പദ്ധതിയുടെ ഭാഗമായാണ് ഇവ വിതരണം ചെയ്തത്. 

അന്തരീക്ഷത്തിലെ വായുവിൽ നിന്നും നൈട്രജനെ വേർതിരിച്ച്, ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്നവയാണ് ഓക്സിജൻ കോൺസൻട്രേറ്ററുകൾ.  കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ സാധാരണക്കാർക്കും ലഭ്യമാകേണ്ടതുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു.

ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം നടത്തുക. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെയർ & ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർക്കുന്ന കെയർ & ഷെയറുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നു രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. കെയർ & ഷെയർ ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, രാജഗിരി റിലേഷൻസ് ഡയറക്ടർ ഡോ.വി എ ജോസഫ് എന്നിവർ പങ്കെടുത്തു.

'അടിവസ്ത്രം കാണണമെന്ന് അയാൾ പറഞ്ഞു'; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

അതേസമയം, 'ബസൂക്ക' എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഡിനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ തിരക്കഥയും.  ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍