'ക്രിസ്റ്റഫറിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി': പ്രേക്ഷകരോട് മമ്മൂട്ടി

Published : Feb 10, 2023, 12:07 PM ISTUpdated : Feb 10, 2023, 12:13 PM IST
'ക്രിസ്റ്റഫറിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി': പ്രേക്ഷകരോട് മമ്മൂട്ടി

Synopsis

ക്രിസ്റ്റഫറിലെ ഒരു സ്റ്റിൽ പങ്കുവച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ നന്ദി പ്രകടനം.

ലയാളികൾ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫർ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവിൽ കഴിഞ്ഞ ​ദിവസം ക്രിസ്റ്റഫർ റിലീസ് ചെയ്തപ്പോൾ വൻവരവേൽപ്പാണ് പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്. ഈ അവസരത്തിൽ സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിക്കുകയാണ് മമ്മൂട്ടി. 

ക്രിസ്റ്റഫറിലെ ഒരു സ്റ്റിൽ പങ്കുവച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ നന്ദി പ്രകടനം. "ക്രിസ്റ്റഫർ എന്ന ചിത്രത്തിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി. സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തമായ പോരാട്ടങ്ങളും നിങ്ങൾ മനസ്സിലാക്കിയതിൽ സന്തോഷം", എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണ്. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. വിനയ് റായ് ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് ക്രിസ്റ്റഫറിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

കമിതാക്കൾക്ക് വാലന്റൈൻസ് ഡേ സമ്മാനം; പ്രണവിന്റെ 'ഹൃദയം' റി-റിലീസിന്

PREV
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും