
മലയാള ഹ്രസ്വ ഡോക്യൂമെന്ററിയായ 'കനവ് - ദി ഡ്രീം' മമ്മൂട്ടി ലോഞ്ച് ചെയ്തു. നെബിഷ് ബെൻസൺ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ഡോക്യൂമെന്ററിയുടെ നിർമ്മാണം യൂസൽ ഫിലിംസ്, വില്ലൻസ് ഓഫ് വിന്റർ, മൂഖ്നായക് പിക്ച്ചേർസ് എന്നിവയുടെ ബാനറിൽ സച്ചു ശാന്തി ജെയിംസ്, നെബിഷ് ബെൻസൺ, ഷെബിൻ ബെൻസൺ എന്നിവർ ചേർന്നാണ്.
സ്വപ്നം കാണുവാൻ ഭയമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ ജെ ബേബി സ്ഥാപിച്ച കനവ് എന്ന എഡ്യൂക്കേഷണൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഈ ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ വടക്കൻ ഭാഗമായ വയനാട് ജില്ലയിലാണ് കഥ നടക്കുന്നത്, മൂന്ന് തലമുറകളിലെ ആദിവാസികളുടെ ജീവിതവും അവരുടെ ഭൂത കാലവും, വർത്തമാന കാലഘട്ടത്തെയും, ഭാവിയെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പാട്ടുകളിലൂടെ- കഥകൾ പറയുന്ന അവരുടെ സാധാരണ രീതിയെയാണ് കഥയിൽ സമഗ്രമായി ഉപയോഗിച്ചിരിക്കുന്നത്.
ഒരു എഴുത്തോ രേഖകളിലോ സൂക്ഷിക്കപ്പെടാത്ത ഈ മനോഹരമായ ഗാനങ്ങൾ അവരുടെ ചുറ്റുമുള്ള എന്തിനെക്കുറിച്ചും എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഈ ദുഃഖകരമായ വസ്തുത നിലനിൽക്കുന്നതിനാൽ ഈ പാട്ടുകളെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു, അതിനുള്ള ഒരു ശ്രമമാണ് ഈ ഹ്രസ്വ ഡോക്യുമെന്ററി.
ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് അഭിനവ് യു.വിയും, ജേക്കബ് റെജിയും ചേർന്നാണ്. ഷെബിൻ ബെൻസൺ കോ-പ്രൊഡ്യൂസറും, സുജിത മേനോൻ ഈ ഡോക്യൂമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. സംഗീതവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് ഹരികൃഷ്ണ കുന്നത്താണ്. ഇവാൻ മൈക്കിൾ - ഡിഐ കളറിസ്റ്റ്. ആൽവിൻ വർഗീസ് - അസോസിയേറ്റ് ഡിഒപി, കെവിൻ ലൂയിസ് - അസിസ്റ്റന്റ് ഡയറക്ടർ. അശ്വഘോഷ് വിദ്യയുടെ സഹായത്തോടെ ജോയൽ ജെയിംസാണ് ഡോക്യൂമെന്ററിയുടെ സൗണ്ട് റെക്കോർഡിങ് കൈകാര്യം ചെയ്തിരിക്കുന്നത്.
സൗണ്ട് മിക്സിങ്ങും മാസ്റ്ററിംഗും രാഹുൽ ആർ ഗോവിന്ദയും (സപ്ത റെക്കോർഡ്സ്), പോസ്റ്റർ ഡിസൈൻ - ജീവനാഥ് വിശ്വനാഥുമാണ് ചെയ്തിരിക്കുന്നത്. സബ്ടൈറ്റിൽ - ആനന്ദ് പീറ്റർ. കളർ ഗ്രേഡിംഗ് സ്റ്റുഡിയോ-ഹിപ്പി ഫിലിംസ്.
ഈ ഹ്രസ്വ ഡോക്യൂമെന്ററിയുടെ റിലീസ് മൂഖ്നായക് പിക്ചേഴ്സ് വില്ലൻസ് ഓഫ് വിന്ററുമായി ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ