
ഫെബ്രുവരി മാസത്തിൽ മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന സൂപ്പർ താര ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സദാശിവൻ ആണ്. ഇതുവരെ കാണാത്ത, നെഗറ്റീവ് ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്ന ചിത്രം കാണാൻ ആരാധക പ്രതീക്ഷയും വളരെ വലുതാണ്. ഈ അവസരത്തിൽ ചിത്രം റിലീസ് ചെയ്യുന്ന യുറോപ്പ് രാജ്യങ്ങളുടെ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്.
ഒൻപത് യുറേപ്പ് രാജ്യങ്ങളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുക. യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ജോർജിയ, ഫ്രാൻസ്, പോളണ്ട്, മാൾട്ട, ഉസ്ബെക്കിസ്ഥാൻ, ഓസ്ട്രിയ, മോൾഡോവ എന്നിവയാണ് ആ രാജ്യങ്ങൾ. ഇറ്റലിയിലും ഉണ്ടെന്നാണ് വിവരം. ഇതിന് വ്യക്ത വരേണ്ടതുണ്ട്. ഇവയ്ക്ക് ഒപ്പം ജിസിസിയിലും ചിത്രം റിലീസ് ചെയ്യും. കേരളത്തിൽ മികച്ച തിയറ്റർ കൗണ്ടാണ് മമ്മൂട്ടി ചിത്രത്തിന് പ്രതീക്ഷിക്കുന്നത്. ഏതാനും അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം മുന്നൂറിൽ പരം തിയറ്ററുകളിൽ ആകും ഭ്രമയുഗം കേരളത്തിൽ റിലീസ് ചെയ്യുക. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്.
'ഓസ്‍ലറി'ന് മുന്നില്‍ വീണ് 'വാലിബന്‍'; ജനുവരിയിൽ കേരളത്തില്‍ ഹിറ്റായത് വെറും രണ്ട് സിനിമകള്‍ !
രാഹുൽ സദാശിവൻ തന്നെ തിരക്കഥ ഒരുക്കുന്ന ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിൽ എത്തുന്നത്. 'The Age of Madness' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയിൽ ആണ് പ്രക്ഷകർക്ക് മുന്നിലെത്തുക. ഇക്കാലത്ത് ഈ കോമ്പിനേഷൻ എന്നത് പരീക്ഷണം കൂടിയാണ് എന്നത് വ്യക്തമാണ്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ആകും റിലീസ് ചെയ്യുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത്. ആൻ്റോ ജോസഫിൻ്റെ 'ആൻ മെഗാ മീഡിയ' സിനിമ കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..