'പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ച' ആൽബിയെ അവതരിപ്പിച്ച് മമ്മൂട്ടി; 'ഡൊമനിക്' എത്താൻ ഇനി രണ്ട് നാൾ

Published : Jan 21, 2025, 01:54 PM IST
'പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ച' ആൽബിയെ അവതരിപ്പിച്ച് മമ്മൂട്ടി; 'ഡൊമനിക്' എത്താൻ ഇനി രണ്ട് നാൾ

Synopsis

ചിത്രം ജനുവിരി 23ന് തിയറ്ററുകളിൽ എത്തും.

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' റിലീസ് ചെയ്യാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി. ചിത്രം ജനുവിരി 23ന് തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ച് സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ടീം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്. ഇന്നിതാ ഷൈൻ ടോം ചാക്കോയുടെ കഥാപാത്ര പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 

ആൽബി എന്നാണ് ഷൈൻ ചെയ്യുന്ന കഥാപാത്ര പേര്. 'പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവൻ' ആണ് ആൽബി എന്നും പാർട്ടി കിടുവാണെന്നും പോസ്റ്ററിൽ കുറിക്കുന്നു. കഴി‍ഞ്ഞ ദിവസം ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്ന ​ഗോകുൽ സുരേഷിന്റെ ക്യാരക്ടർ ലുക്ക് അവതരിപ്പിച്ചിരുന്നു. വിക്കി എന്ന പേരിലാണ് താരം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സിൽ എത്തുന്നത്. മമ്മൂട്ടിയുടെ ഡൊമനിക് എന്ന കഥാപാത്രത്തിന്റെ അസിസ്റ്റന്റ് ആണിയാൾ. 

​ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്. 2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ് കൂടിയാണിത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഈ പിങ്ക് പാന്തർ സ്റ്റൈൽ ചിത്രം കാണാൻ ആരാധകർ കാത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മിക്കുന്ന ചിത്രത്തിൽ സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. 

റിലീസ് ചെയ്തിട്ട് 11 ദിവസം, വന്‍ മൗത്ത് പബ്ലിസിറ്റി; രേഖാചിത്രം ഇതുവരെ എത്ര നേടി ?

അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഇതില്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ