ബോക്സ് ഓഫീസിൽ 'കാതൽ' കുതിപ്പ്; 'കണ്ണൂർ സ്ക്വാഡി'നെ പിടിക്കുമോ ചിത്രം ? നാല് ദിവസത്തെ കളക്ഷന്‍

Published : Nov 27, 2023, 02:18 PM IST
ബോക്സ് ഓഫീസിൽ 'കാതൽ' കുതിപ്പ്; 'കണ്ണൂർ സ്ക്വാഡി'നെ പിടിക്കുമോ ചിത്രം ? നാല് ദിവസത്തെ കളക്ഷന്‍

Synopsis

കാതലിനെ പ്രശംസിച്ച് കൊണ്ട് നടൻ സൂര്യ എത്തിയിട്ടുണ്ട്.

മ്മൂട്ടി കമ്പനി, ഈ പേര് ബി​ഗ് സ്ക്രീനിൽ എഴുതിക്കാണിക്കുമ്പോൾ തന്നെ പ്രേക്ഷകർക്കിപ്പോൾ ഒരു ആശ്വാസം ആണ്. മിനിമം ക്വാളിറ്റി ഉള്ളതാകും കാണാൻ പോകുന്ന സിനിമ എന്നതാണ് അത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലൂടെ ആർജ്ജിച്ചെടുത്ത ഖ്യാതി ആണത്. അതിലെ ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് കാതൽ ദ കോർ. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ മമ്മൂട്ടി എത്തിയ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും മികച്ച പ്രകടനം ആണ് കാതൽ കാഴ്ച വയ്ക്കുന്നത്. 

ഇപ്പോഴിതാ റിലീസ് ചെയ്ത് ആദ്യ വീക്ക് എന്‍ഡില്‍ കാതൽ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ ആണ് പുറത്തുവരുന്നത്. നവംബർ 23നാണ് കാതലിന്റെ റിലീസ് അന്നു മുതൽ കഴിഞ്ഞ ദിവസം വരെ ചിത്രം നേടിയത് 5.33കോടിയാണ്. ആദ്യ ഞായറാഴ്ച മാത്രം നേടിയത് 1.65കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഒന്നാം ദിവസം 1.05 കോടി, രണ്ടാം ദിനം 1.18 കോടി, മൂന്നാം നാൾ 1.45 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിലെ കണക്കുകൾ. 

ആ​ഗോള തലത്തിൽ കാതൽ എട്ട് കോടി അടുപ്പിച്ച് നേടിയെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. കാതലിന് മുൻപ് റിലീസ് ചെയ്ത് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് ആദ്യ ഞായർ മാത്രം നേടിയത് 4 മുതല്‍ 4.5 കോടി ആയിരുന്നു. അതേസമയം, കാതലിന് മികച്ച ബുക്കിം​ഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. 

കണ്ടത് ​ഗംഭീരം, കാണാനിരിക്കുന്നത് അതി​ഗംഭീരം; 'കാന്താര ചാപ്റ്റർ 1' ​വൻ അപ്ഡേറ്റ്

ഇതിനിടെ, കാതലിനെ പ്രശംസിച്ച് കൊണ്ട് നടൻ സൂര്യ എത്തിയിട്ടുണ്ട്. സുന്ദരമായ മനസുകൾ ചേരുമ്പോഴാണ് കാതൽ പോലൊരു സിനിമ ഉണ്ടാകുന്നതെന്ന് പറഞ്ഞ സൂര്യ, മമ്മൂട്ടി പ്രചോദനം ആണെന്നും പറഞ്ഞിരുന്നു. ജ്യോതിക ആയിരുന്നു കാതലിൽ നായിക ആയെത്തിയത്. ഒരിടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തിൽ അഭിനയിച്ചതും. ഓമന എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ