നി​ഗൂഢത വിടാതെ വീണ്ടും 'റോഷാക്ക്'; ഇത്തവണ 'ലൂക്ക് ആന്റണി' തനിച്ചല്ല, ഇവരും ഒപ്പമുണ്ട്

By Web TeamFirst Published Sep 16, 2022, 7:22 AM IST
Highlights

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് ഉടന്‍ തിയറ്ററുകളില്‍. 

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. നിശ്ചിത ഇടവേളകളിൽ പുറത്തുവിടുന്ന ചിത്രത്തിന്റെ സ്റ്റില്ലുകളും പോസ്റ്ററുകളും ഓരോ നിമിഷവും പ്രേക്ഷകന്റെ മനസ്സിൽ ആകാംക്ഷ ഉളവാക്കുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എന്താണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്നറിയാനുള്ള ആരാധകരുടെ കാത്തിരിപ്പ് വീണ്ടും തുടരുകയാണ്. ഇതിന് ആക്കം കൂട്ടി പുതിയൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. 

മമ്മൂട്ടി അവതരിപ്പിക്കുന്ന 'ലൂക്ക് ആന്റണി' എന്ന കഥാപാത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഒപ്പം ജ​ഗദീഷ്, ഷറഫുദ്ദീൻ, ​ഗ്രേസ് ആന്റണി എന്നിവരും പോസ്റ്ററിലുണ്ട്. മുൻപത്തെ പോലെ തന്നെ നി​ഗൂഢതകൾ നിറച്ചാണ് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകൾ കൊണ്ട് നിറയുകയാണ്. എന്നാണ് സിനിമയ്ക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പ് അവസാനിക്കുക എന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. 

"എന്താണിക്കാ ഇത് വേഗം ഇറക്കീന്ന്, ഇതൊരു ചരിത്രം കുറിക്കും, ഹോളിവുഡിനെ വെല്ലുന്ന പോസ്റ്റർ ഡിസൈൻ, നിഗൂഡതകൾ ഒളിപ്പിച്ചു.. കാണുന്ന പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ.. ലൂക്ക് ആന്റണി വരുന്നു.., പുതു ചരിത്രങ്ങൾ രചിക്കാനായി മമ്മൂക്ക വരുന്നു, മമ്മൂക്കാ ഒന്ന് നിർത്തു ഫോട്ടോ ഇടൽ. നിങ്ങൾ ഇടുന്ന ഫോട്ടോകൾക്ക് കമന്റ്സ് എഴുതി നമ്മുടെ കൈ വിരളുകൾ കുഴഞ്ഞു. ഇനി എന്താ എഴുതാൻ വാക്കുകളും ഇല്ല. നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ എന്നും ഇങ്ങിനെ മലയാളികളെ ഞെട്ടിച്ചു കൊണ്ടേയിരിക്കുക, ഇക്കാന്റെ പുതിയ മാജിക്ക് പെർഫോമൻസ് കാണാനുള്ള കട്ട വെയ്റ്റിംഗ്", എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. 

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. പേരിലെ കൗതുകം കൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ചിത്രം പ്രേക്ഷക മനസസിൽ ഇടംനേടിയിരുന്നു.  മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 

'17 വർഷങ്ങൾക്ക് മുമ്പ് എന്‍റെ ആദ്യ സിനിമ'; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലക്ഷ്മി പ്രിയ

ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ. 

click me!