
ഇതിഹാസ താരങ്ങളാണ് പ്രേക്ഷകരുടെ പ്രിയങ്കരരായ മമ്മൂട്ടിയും(Mammootty) അമിതാഭ് ബച്ചനും( Amithabh bachan). ദേശീയ അവാര്‍ഡുകളുടെ മഹിമയിലും മമ്മൂട്ടിയും അമിതാഭ് ബച്ചനും മുൻനിരയിലാണ്. അടുത്ത സുഹൃത്‍ബന്ധം സൂക്ഷിക്കുന്നവരുമാണ്. ഇപോഴിതാ ബച്ചനുമൊത്തുള്ള അപൂര്‍വ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.
യഥാര്‍ഥ ബിഗ് ബിയുമായി ഒരു സൗഹൃദ സംഭാഷണം എന്നാണ് മമ്മൂട്ടി ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഗോപാലകൃഷ്‍ണന് ആണ് മമ്മൂട്ടി ഫോട്ടോയ്‍ക്ക് കടപ്പാട് നല്‍കിയിരിക്കുന്നത്. ഒട്ടേറെ പേരാണ് മമ്മൂട്ടിയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. മമ്മൂട്ടിയും അമിതാഭ് ബച്ചനും ഒന്നിച്ച് എന്നാണ് അഭിനയിക്കുകയെന്നും ഫോട്ടോയ്‍ക്ക് കമന്റുകള്‍ വരുന്നുണ്ട്. ഇരുവരും ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചാല്‍ അത് ഹിറ്റാകുമെന്ന് തീര്‍ച്ച. എന്തായാലും നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുതാരങ്ങളുടെയും വൻ ഹിറ്റായി മാറുകയും ചെയ്‍തു.
പുഴു എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
റത്തീന ഷര്‍ഷാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാര്‍വതി തിരുവോത്ത് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. നെടുമുടി വേണു അടക്കമുള്ള വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.