ആ കണ്ണുകളിൽ മറഞ്ഞിരിക്കുന്നതെന്ത് ? നി​ഗൂഢത വിടാതെ വീണ്ടും'ലൂക്ക് ആന്റണി'

By Web TeamFirst Published Oct 3, 2022, 7:26 PM IST
Highlights

ഏറെ വ്യത്യസ്തമായ രീതിയിലാണ് പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്.

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് മമ്മൂട്ടിയുടെ 'റോഷാക്ക്'. നിസാം ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും ട്രെയിലറുമെല്ലാം സസ്പെൻസും നിഗൂഢതയും നിറച്ചു കൊണ്ടാണ് പുറത്തിറക്കിയത്. ഇവയെല്ലാം തന്നെ ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒക്ടോബർ 7ന് ചിത്രം തിയറ്ററുകളിൽ എത്തുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.  

ഏറെ വ്യത്യസ്തമായ രീതിയിലാണ് പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. കണ്ണുകളിൽ തീഷ്ണത നിറച്ചുള്ള പോസ്റ്ററിൽ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരും പ്രത്യക്ഷപ്പെടുന്നു. ഓരോ കഥാപാത്രങ്ങളുടെ മുഖത്തും നി​ഗൂഢതകൾ മാത്രമാണ് നിഴലിക്കുന്നത്.  പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. 

"ലെജൻഡിൽ നിന്നുള്ള മറ്റൊരു ബ്ലോക്ക്ബസ്റ്റർ, ഇന്ത്യൻ സിനിമയുടെ മുഖം മമ്മൂട്ടി സർ, പരസ്യം ആയി വിമർശിക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്ന മലയാളത്തിന്റെ പുണ്യം, മമ്മൂട്ടി എന്ന മാസ്മരികതയുടെ മറ്റൊരു അത്ഭുതം പ്രതീക്ഷിച്ചുകൊണ്ട് റോഷാക്ക്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ. 

'രാജമാണിക്യത്തിന്റെ കഥ കഴിഞ്ഞു, സിബിഐ വേണമെങ്കിൽ ഇനിയും വരാം': മമ്മൂട്ടി

click me!