മമ്മൂട്ടിയുടെ 'ക്രിസ്റ്റഫര്‍' കളം നിറഞ്ഞു, ആദ്യ ദിവസം നേടിയതിന്റ കണക്കുകള്‍

Published : Feb 10, 2023, 07:24 PM IST
മമ്മൂട്ടിയുടെ 'ക്രിസ്റ്റഫര്‍' കളം നിറഞ്ഞു, ആദ്യ ദിവസം നേടിയതിന്റ കണക്കുകള്‍

Synopsis

മമ്മൂട്ടി നായകനായ ചിത്രം ആദ്യ ദിവസം നേടിയത്.

മമ്മൂട്ടി നായകനായി ഏറ്റവുമൊടുവില്‍ എത്തിയ ചിത്രമാണ് 'ക്രിസ്റ്റഫര്‍'. ബി ഉണ്ണികൃഷ്‍ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ 'ക്രിസ്റ്റഫറി'ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ 'ക്രിസ്റ്റഫറി'ന് കേരളത്തില്‍ ആദ്യ ദിവസം ലഭിച്ച കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്

'ക്രിസ്റ്റഫറി'ന് ആദ്യ ദിവസം 175ലധികം ഹൗസ് ഫുള്‍ ഷോകളും 50തിലധികം അര്‍ദ്ധരാത്രി പ്രദര്‍ശനങ്ങളുമായി 1.83 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. 'ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്' എന്ന ടാ​ഗ് ലൈനോടെയാണ് 'ക്രിസ്റ്റഫര്‍' തിയറ്ററുകളില്‍ എത്തിയത്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഉദയ കൃഷ്‍ണ തിരക്കഥ എഴുതിയ ചിത്രത്തില്‍ തെന്നിന്ത്യൻ നടൻ വിനയ് റായ് പ്രതിനായക വേഷത്തിലെത്തി.

ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്‍മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 'ക്രിസ്റ്റഫര്‍' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ് ആണ്.

പൊലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ. കലാസംവിധാനം ഷാജി നടുവിൽ. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്‍ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്‍സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: കാര്‍ത്തിയെയും അമ്പരപ്പിക്കാൻ അജയ് ദേവ്‍ഗണ്‍, 'ഭോലാ'യുടെ ദൃശ്യങ്ങള്‍ പുറത്ത്

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍