'ഇപ്പോൾ അവരോട് നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന് ചോദിക്കാന്‍ ഒരു നാണം': മമ്മൂട്ടി

Published : Oct 06, 2022, 12:00 PM IST
'ഇപ്പോൾ അവരോട് നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന് ചോദിക്കാന്‍ ഒരു നാണം': മമ്മൂട്ടി

Synopsis

റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും.

ലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അൻപത്തി ഒന്ന് വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാൻ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന താരം കൂടിയാണ് മമ്മൂട്ടി. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് സിനിമാ താരങ്ങൾ അടക്കമുള്ളവർ മമ്മൂട്ടിയോട് ചോദിക്കാറുമുണ്ട്. ഇപ്പോഴിതാ ഇത്തരമൊരു ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

നാലും അഞ്ചും വയസുള്ളവര്‍ തന്നെ മമ്മൂട്ടിയെന്നാണ് വിളിക്കാറുള്ളതെന്നും പണ്ട് ഇവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. എന്നാൽ ഇന്ന് അങ്ങനെ ചോദിക്കാൻ നാണക്കേടാണെന്നും മമ്മൂട്ടി തമാശ രൂപത്തിൽ പറഞ്ഞു. 

"നാലും അഞ്ചും വയസുള്ളവര്‍ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്. പണ്ട് ഇവരോട് എനിക്ക് നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോ എന്ന് ചോദിക്കാന്‍ തോന്നുമായിരുന്നു. എന്നാല്‍ ഇന്ന്, എനിക്ക് നിന്റെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോയെന്ന് ചോദിക്കാന്‍ ഒരു നാണം. അതുകൊണ്ട് ഞാൻ എന്ത് ചെയ്യുന്നു, അവരുടെ കൂട്ടത്തിൽ ഒരാളായി മാറുന്നു. ഇപ്പോൾ അവരെന്നെ പേര് വിളിക്കുന്നതാണ് ഇഷ്ടം. തലമുറകളിൽ കൂടി നമ്മളെ അം​ഗീകരിക്കുന്നു എന്നത് തന്നെ വലിയ കാര്യം", എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

'വെല്‍കം ബാക്ക്', നിഗൂഢത നിറച്ച് 'റോഷാക്കിന്റെ' പ്രി റിലീസ് ടീസര്‍

അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്നത്. ചിത്രം നാളെ തിയറ്ററുകളിൽ എത്തും. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.  ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളും മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുകയാണ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക