നടന്‍ മണികണ്ഠന്‍റെ വിവാഹം; വീഡിയോ

Published : Apr 26, 2020, 03:31 PM IST
നടന്‍ മണികണ്ഠന്‍റെ വിവാഹം; വീഡിയോ

Synopsis

വിവാഹച്ചെലവിലേക്ക് മാറ്റിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് തീരുമാനമെന്ന് മണികണ്ഠന്‍ നേരത്തേ അറിയിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയ എം സ്വരാജ് എംഎല്‍എ ദുരിതാശ്വാസനിധിയിലേക്കുള്ള തുക മണികണ്ഠനില്‍ നിന്ന് ഏറ്റുവാങ്ങി. 

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായ വിവാഹമായിരുന്നു നടന്‍ മണികണ്ഠന്‍റേത്. തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ആറ് മാസം മുന്‍പ് തീരുമാനിച്ച വിവാഹത്തീയതി കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കേണ്ടെന്നായിരുന്നു വധൂവരന്മാരുടെയും ഇരുവരുടെയും ബന്ധുക്കളുടെയും തീരുമാനം. തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹം നടത്തിയത്.

തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയാണ് മണികണ്ഠന്‍റെ വധു. വിവാഹച്ചെലവിലേക്ക് മാറ്റിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് തീരുമാനമെന്ന് മണികണ്ഠന്‍ നേരത്തേ അറിയിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തിയ എം സ്വരാജ് എംഎല്‍എ ദുരിതാശ്വാസനിധിയിലേക്കുള്ള തുക മണികണ്ഠനില്‍ നിന്ന് ഏറ്റുവാങ്ങി. പൊരുതുന്ന കേരളത്തിനുള്ള ഐക്യദാര്‍ഢ്യമാണ് മണികണ്ഠന്‍റെ തീരുമാനമെന്നായിരുന്നു എം സ്വരാജിന്‍റെ അഭിപ്രായം. ഇപ്പോഴിതാ ഒരു യുട്യൂബ് ചാനല്‍ നടത്തിയ വിവാഹത്തിന്‍റെ കവറേജ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്‍തിരിക്കുകയാണ് മണികണ്ഠന്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രദീപ് രംഗനാഥന്റെ ലൈക്ക് ഇനി ഒടിടിയിലേക്ക്, എവിടെ?, എപ്പോള്‍?
'​ഗസ്റ്റ് റോളില്‍ ലാലേട്ടന്‍, 10 ലക്ഷം അഡ്വാന്‍സ്, പക്ഷേ ജയറാമേട്ടന്‍ പിന്മാറി'; ആ ചിത്രം ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച്ച് സംവിധായകന്‍