
റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ്സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായും മഞ്‍ജു പത്രോസ് എത്തിയിരുന്നു. 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റിഷോയിൽ കുടുംബസമേതമാണ് മഞ്ജു പങ്കെടുത്തത്. തനിക്ക് എതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് മഞ്‍ജു പത്രോസ്.
ബിഹൈൻഡ്‍വുഡ്‍സിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ വ്യാജ വാര്‍ത്തകളും എന്ന് മഞ്‍ജു വ്യക്തമാക്കുന്നു. സുനിച്ചൻ ഇപ്പോൾ ഷാർജയിലാണ്. മ്യൂസിക് പ്രോഗ്രാമുകളുമായി അദ്ദേഹം തിരക്കിലാണ്, തങ്ങള്‍ ഡിവോഴ്‍സായിട്ടില്ലെന്നും മഞ്‍ജു വ്യക്തമാക്കുന്നു.
പക്ഷെ എല്ലാ കുടുംബത്തിലും ഉള്ളപോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങളുടെ ഇടയിലുമുണ്ടെന്ന് മാത്രം. ഭരണഘടന കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യമാണ് രണ്ട് വ്യക്തികൾ പരസ്‍പരം ചേരുന്നില്ലെങ്കിൽ വേർപിരിയാമെന്നത്. ഇനി ഒരു വിവാഹത്തിന് താൽപര്യമില്ലെങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടിൽ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് നല്ല സുഹൃത്തുക്കളായി ജീവിക്കാൻ സാധിക്കുന്നത്. കുട്ടികൾക്ക് എത്ര നല്ലതാണ് എന്നാണ് മഞ്ജുവിന്റെ അഭിപ്രായം. മോശം കമന്റുകളോടും മഞ്‍ജു പ്രതികരിച്ചു.
മഞ്ജുവും സുനിച്ചനും വേർപിരിഞ്ഞാൽ നിങ്ങൾക്ക് എന്താണ്...?. അപ്പോൾ ചിലർ പറയും ഒരു ഫാമിലി ഷോയിലൂടെ കണ്ടിട്ട് ഇഷ്ടപ്പെട്ടുവെന്ന്. ആ ഷോ തീർന്നില്ലേ?. പിന്നെ ഞങ്ങൾ എവിടെയും പെറ്റിഷൻ ഫയൽ ചെയ്‍തിട്ടില്ല. ഞങ്ങളുടെ വിവാഹ ബന്ധം എങ്ങനെ പോകുന്നുവെന്നോ, ഞങ്ങളുടെ ബെഡ് റൂമിൽ എന്താണ് നടക്കുന്നതെന്നോ നിങ്ങൾക്ക് അറിയേണ്ട കാര്യം എന്താണെന്നും മഞ്ജു ചോദിക്കുന്നു. പുതിയ വീടിന്റെ പാല് കാച്ചൽ വീഡിയോ യുട്യൂബിൽ പങ്കുവെച്ചപ്പോഴും ഏറ്റവും കൂടുതൽ വന്ന കമന്റുകൾ സുനിച്ചനെ കുറിച്ചായിരുന്നു. കമന്റുകൾ അതിരുകൾ ലംഘിക്കുമ്പോൾ മറുപടികൾ കുറിക്കുകൊള്ളുന്നത് പോലെ നൽകാനും മഞ്ജുവിന് സാധിക്കാറുണ്ട്.
Read More: 'പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞു' ക്ഷമ ചോദിച്ച് അനിയൻ മിഥുൻ
'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ