'എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ'; മോനിഷയെ കുറിച്ച് മനോജ് കെ ജയൻ

Web Desk   | Asianet News
Published : Sep 30, 2021, 08:46 AM ISTUpdated : Sep 30, 2021, 08:47 AM IST
'എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ'; മോനിഷയെ കുറിച്ച് മനോജ് കെ ജയൻ

Synopsis

29 വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർക്കുകയാണ് നടൻ മനോജ് കെ ജയൻ. 

വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി മലയാളിത്തനിമയോടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് സിനിമാസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയ നടിയാണ് മോനിഷ(monisha). ഒരുപിടി മികച്ച സിനിമകള്‍ ബാക്കിവെച്ചാണ് മോനിഷ ഈ ലോകത്ത് നിന്ന് യാത്രയായത്. 29 വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർക്കുകയാണ് നടൻ(actor) മനോജ് കെ ജയൻ(manoj k jayan). മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രങ്ങളും മനോജ് പങ്കുവച്ചിട്ടുണ്ട്.

“മോനിഷ- എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ. എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, സഹപ്രവർത്തകയായിരുന്നു. 1990ൽ പെരുന്തച്ചനു ശേഷം ‘സാമഗാനം’ എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ ചിത്രങ്ങൾ ആണിത്. ‘കുടുംബ സമേതം’ എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു,” മനോജ് കെ ജയൻ കുറിക്കുന്നു.

മോനിഷ അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ ഒന്നിന് ഒന്ന് മികച്ചതായിരുന്നു. അതുപോലെ അതിലെ പാട്ടുകളും. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമാണ് മോനിഷയ്ക്കുണ്ടായിരുന്നത്. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍