'സീരിയലിൽ അഭിനയിക്കുന്ന കാലംതൊട്ടു അറിയാവുന്നയാൾ'; രമേശിന്റെ വിയോ​ഗം വിശ്വസിക്കാനായില്ലെന്ന് മിഥുൻ

Web Desk   | Asianet News
Published : Sep 11, 2021, 04:38 PM ISTUpdated : Sep 12, 2021, 04:01 PM IST
'സീരിയലിൽ അഭിനയിക്കുന്ന കാലംതൊട്ടു അറിയാവുന്നയാൾ'; രമേശിന്റെ വിയോ​ഗം വിശ്വസിക്കാനായില്ലെന്ന് മിഥുൻ

Synopsis

നാടകത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു.

ടൻ രമേശ് വലിയശാലയുടെ വിയോ​ഗത്തിന്റെ ആഘാതത്തിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. ഇരുപത് വര്‍ഷത്തിലേറെയായി സീരിയല്‍ മേഖലയില്‍ സജീവമായ രമേശിന്‍റെ വിയോഗവാര്‍ത്ത ഏവരെയും ഓരുപോലെ കണ്ണീരിലാഴ്ത്തുകയാണ്. ഇപ്പോഴിതാ തന്റെ സീരിയൽ കാലം മുതൽ അറിയാവുന്ന രമേശിനെ കുറിച്ച് പറയുകയാണ് 
അവതാരകനും നടനുമായ മിഥുൻ രമേശ്. 

അടുത്തിടെ നടൻ ഇന്ദ്രൻസ് നായകനാകുന്ന"ജമാലിന്റെ പുഞ്ചിരി" എന്ന ചിത്രത്തിൽ വീണ്ടും രമേശിനൊപ്പം അഭിനയിക്കാൻ സാധിച്ചുവെന്നും ഇന്ന് രാവിലെ മരണവാർത്ത കേട്ട് വിശ്വസിക്കാനായില്ലെന്നും മിഥുൻ കുറിക്കുന്നു. 

മിഥുൻ രമേശിന്റെ വാക്കുകൾ

പണ്ട് സീരിയൽ അഭിനയിക്കുന്ന കാലം തൊട്ടു അറിയാവുന്ന ആളാണ് രമേഷേട്ടൻ. ഈയിടക്ക് ഇന്ദ്രൻസ് ചേട്ടൻ നായകനാകുന്ന "ജമാലിന്റെ പുഞ്ചിരി"എന്ന ചിത്രത്തിൽ വീണ്ടും അദ്ദേഹത്തോടൊപ്പം വീണ്ടും അഭിനയിക്കാൻ സാധിച്ചു. ഇന്ന് രാവിലെ ഈ  മരണവാർത്ത കേട്ട് സത്യം പറഞ്ഞാൽ വിശ്വസിക്കാനായില്ല ആദരാഞ്ജലികൾ 

ഇന്ന് പുലര്‍ച്ചയോടെയായിരുന്നു രമേശിന്റെ മരണം. നാടകത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി