'നല്ല ചിന്തകളുടെ വിത്തുകള്‍ മുളയ്ക്കട്ടെ'; പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി മോഹന്‍ലാല്‍

Web Desk   | others
Published : Apr 09, 2020, 09:57 PM IST
'നല്ല ചിന്തകളുടെ വിത്തുകള്‍ മുളയ്ക്കട്ടെ';  പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി മോഹന്‍ലാല്‍

Synopsis

എല്ലാവരും ഈ മഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. നാട്ടിലുള്ള കുടുംബങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം നിങ്ങള്‍ക്ക് ആശങ്കയുണ്ടാവും. സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് അടക്കമുള്ള അശങ്കകള്‍ നീക്കി വക്കണം

തിരുവനന്തപുരം: കൊവിഡ് 19 മൂലമുള്ള പ്രതിസന്ധിയില്‍ പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി മോഹന്‍ലാല്‍. ഈ കാലവും കടന്നുപോകും. നിങ്ങളുടെ ആശങ്ക മനസിലാക്കാന്‍ സാധിക്കുന്നതാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നടപടികള്‍ സ്വീകരിക്കുകയെന്നതാണ് കൊവിഡ് 19 പ്രതിരോധിക്കാന്‍ സഹായകമായുള്ളത്. ശരീരം കൊണ്ട് അകലെയാണെങ്കിലും നാമൊന്നിച്ച് ഈ പോരാട്ടം പൂര്‍ത്തിയാക്കും. മനസില്‍ വരുന്ന അശുഭ ചിന്തകള്‍ നീക്കിക്കളയണം. പ്രവാസികള്‍ക്കൊപ്പം നമ്മളെല്ലാവരുമുണ്ട്. 

എല്ലാവരും ഈ മഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. നാട്ടിലുള്ള കുടുംബങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം നിങ്ങള്‍ക്ക് ആശങ്കയുണ്ടാവും. സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് അടക്കമുള്ള അശങ്കകള്‍ നീക്കി വക്കണം. കൂടെ ആരുമില്ലായെന്നുള്ള തോന്നല്‍ ആദ്യം മാറ്റി വക്കണം. എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. പോയതൊക്കെ നാം വീണ്ടെടുക്കും. നല്ല ചിന്തകളുടെ വിത്തുകള്‍ മുളയ്ക്കട്ടെ. നമ്മള്‍ ഒരുമിച്ച് ഈ കാലം അതിജീവിച്ച് വിജയഗീതം പാടുമെന്നും വീഡിയോ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ പറയുന്നു. 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍