വീണ്ടും നിറഞ്ഞാടി 'വിശാല്‍ കൃഷ്‍ണമൂര്‍ത്തി', കൂടുതൽ ദൃശ്യമികവോടെ; ദേവദൂതനിലെ സൂപ്പർഹിറ്റ് ​ഗാനമെത്തി

Published : Jul 14, 2024, 10:48 AM ISTUpdated : Jul 14, 2024, 11:28 AM IST
വീണ്ടും നിറഞ്ഞാടി 'വിശാല്‍ കൃഷ്‍ണമൂര്‍ത്തി', കൂടുതൽ ദൃശ്യമികവോടെ; ദേവദൂതനിലെ സൂപ്പർഹിറ്റ് ​ഗാനമെത്തി

Synopsis

വിദ്യാസാ​ഗർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയത് കൈതപ്രം ആണ്.

ഫോർ കെ ദൃശ്യമികവോടെ തിയറ്ററിൽ വീണ്ടും എത്താൻ ഒരുങ്ങുന്ന ദേവദൂതനിലെ സൂപ്പർ ഹിറ്റ് ​ഗാനം റിലീസ് ചെയ്തു. ഇന്നും ഏവരും ആവർത്തിച്ച് കേൾക്കുന്ന പൂവെ പൂവെ പാലപ്പൂവെ എന്ന എവർ​ഗ്രീന്‍ ഹിറ്റ് ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അതും കൂടുതൽ ദൃശ്യമികവോടെ. വിദ്യാസാ​ഗർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയത് കൈതപ്രം ആണ്. പി ജയചന്ദ്രനും കെഎസ് ചിത്രയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

2000 ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിയ സിനിമ ആണ് ദേവദൂതൻ. ജയപ്രദ, ജനാർദ്ദനൻ, മരളി, ജ​ഗതി ശ്രീകുമാർ, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. 

ദേവദൂതന്‍ ഫോർ കെ വെർഷൻ  ജൂലൈ 26 ന് തിയറ്ററുകളിൽ എത്തും. അതേസമയം, മോഹന്‍ലാലിന്‍റെ മൂന്നാമത്തെ സിനിമയാണ് റി- റിലീസ് ചെയ്യുന്നത്. നേരത്തെ സ്ഫടികം റിലീസ് ചെയ്തിരുന്നു. മണിച്ചിത്രത്താഴും റി റിലീസിന് ഉള്ള തയ്യാറെടുപ്പിലാണ്. ചിങ്ങം 1 ആയ ഓഗസ്റ്റ് 17 നാണ് ചിത്രം റീ റിലീസ് ചെയ്യപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

'പുതുമുഖ ഗായികമാർക്ക് അവസരമുണ്ടോ'ന്ന് കമന്റ്, പരിഹാസം; അതേ നാണയത്തിൽ മറുപടിയുമായി ഗോപി സുന്ദർ

അതേസമയം, ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ബറോസിന് ഉണ്ട്. ചിത്രം ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12ന് തിയറ്ററുകളില്‍ എത്തും. തരുണ്‍മൂര്‍ത്തി ചിത്രത്തിന്‍റെ ഷൂട്ടില്‍ ആയിരുന്നു മോഹന്‍ലാല്‍ ഇതുവരെ. അടുത്തിടെ ചിത്രത്തിന് ഒരു ബ്രേക്ക് വന്നിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം എമ്പുരാന്‍റെ ഷൂട്ടിങ്ങും പുരോഗമിക്കുകയാണ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'