
ഇന്നത്തെ കാലത്ത് ഒരു പുതു ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ കടമ്പ കടന്നു കഴിഞ്ഞാൽ ഉറപ്പിക്കാം മിനിമം ഗ്യാരന്റിയുള്ള സിനിമയാകും അതെന്ന്. ഈ ഒരു ട്രെൻഡ് കഴിഞ്ഞ വർഷം മുതലാണ് തുടങ്ങുന്നതും. ഇത്തരത്തിൽ മികച്ച മൗത്ത് പബ്ലിസിറ്റിയോടെ പ്രേക്ഷക മനസിൽ ഇടംനേടിയ വിജയഗാഥ രചിച്ചിരിക്കുകയാണ് മോഹൻലാൽ ചിത്രം നേര്.
ഡിസംബർ 21ന് ആയിരുന്നു നേര് തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം മുതൽ തുടങ്ങിയ വിജയത്തേരോട്ടം ഇന്ന് പതിനഞ്ചാം ദിവസത്തിൽ എത്തിനിൽക്കുകയാണ്. ഈ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'ദൈവത്തിന്റെ കയ്യൊപ്പുള്ള നേര് പതിനഞ്ചാം ദിവസത്തിൽ' എന്നാണ് പോസ്റ്ററിൽ ആലേഖനം ചെയ്തിരിക്കുന്ന വരികൾ. ഒപ്പം പ്രധാനകഥാപാത്രങ്ങളുടെയും സംവിധായകന്റെയും ഫോട്ടോയും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്.
ഈ പതിനഞ്ച് ദിവസം കൊണ്ട് കോടികൾ ആണ് നേര് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 70 കോടിയിലേക്ക് കുതിക്കാൻ ഒരുങ്ങുന്ന നേര്, 100 കോടി സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. റിലീസ് ചെയ്ത് എട്ടാം ദിവസം ചിത്രം 50കോടി നേടിയത് ഏറെ ശ്രദ്ധനേടിയിരുന്നു. സമീപകാല റിലീസുകളിൽ ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന ചിത്രവും നേരായി. കൂടാതെ മികച്ച മോളിവുഡ് സിനിമകളുടെ പട്ടികയിലും നേര് ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ലിസ്റ്റിലുള്ള പ്രേമം എന്ന സിനിമയെ മോഹൻലാൽ ചിത്രം കടത്തിവെട്ടിയിട്ടുണ്ട്.
ദൃശ്യം ഫ്രാഞ്ചൈസി, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കോമ്പോയിൽ എത്തിയ ചിത്രമാണ് നേര്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിറ്റ്, നേര് ആവർത്തിക്കുമെന്നായിരുന്നു വിലയിരുത്തൽ. അത് അന്വർത്ഥമാക്കാൻ സിനിമയ്ക്കായി എന്നത് വലിയൊരു വിജയമാണ്. അനശ്വര രാജൻ, ശാന്തി മായാദേവി, ജഗദീഷ്, ശങ്കർ ഇന്ദുചൂഢൻ, സിദ്ധിഖ് തുടങ്ങി വൻ താരനിര നേരിൽ അണിനിരന്നിരുന്നു.
'യെ ക്യാ ഹുവാ..'; ഹണി റോസിന്റെ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ