തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും നേര്, ആരൊക്കെയാകും മോഹൻലാലിന്റെ പകരക്കാരൻ?

Published : Jan 15, 2024, 11:10 AM IST
തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും നേര്, ആരൊക്കെയാകും മോഹൻലാലിന്റെ പകരക്കാരൻ?

Synopsis

നേരും ഇനി റീമേക്കിന്.

മോഹൻലാല്‍ നായകനായ നേര് ഹിറ്റായിരിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ നേര് ഏറ്റെടുത്തു. ഒരു നടൻ എന്ന നിലയില്‍ ചിത്രം മോഹൻലാലിന് വലിയ സ്വീകാര്യതയാണ് നല്‍കിയത്. വിസ്‍മയിപ്പിക്കുന്ന നടനായി വീണ്ടും മോഹൻലാലെത്തിയ ചിത്രമായ നേര് വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യാൻ തീരുമാനിച്ചു എന്ന വാര്‍ത്തയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മകൻ ആഷിഷ് ജോ ആന്റണിക്കൊപ്പം ചിത്രം ആന്റണി പെരുമ്പാവൂര്‍ ഇതര ഭാഷകളില്‍ റീമേക്ക് ചെയ്യാൻ തീരുമാനിച്ചു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. തെലുങ്കിലും തമിഴിലും കന്നഡ ഭാഷയിലുമൊക്കെ ചിത്രം അവിടത്തെ പ്രമുഖ നിര്‍മാതാക്കളോടും ചേര്‍ന്നായിരിക്കും നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്. നേര് റീമേക്കിലും വൻ വിജയ ചിത്രമായി മാറുമെന്നാണ് പ്രതീക്ഷ. അതിനാല്‍ നേര് റിമേക്ക് ചെയ്യുമ്പോള്‍ ചിത്രത്തില്‍ നായകനായ വിജയ‍മോഹനായി എത്തുന്നവരുടെ പേരുകളും ചര്‍ച്ചയാകുകയാണ്.

ദൃശ്യം മറ്റ് ഭാഷകളിലും ഹിറ്റായിരുന്നു. തമിഴില്‍ പാപനാശം എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്‍തപ്പോള്‍ കമല്‍ഹാസനായിരുന്നു നായകനായെത്തിയത്. വി രവിചന്ദ്രൻ കന്നഡയിലും നായകനായി. തെലുങ്കില്‍ വെങ്കടേഷും നായകനായി എത്തിയപ്പോള്‍ ബോളിവുഡ് റീമേക്കില്‍ പ്രധാന വേഷത്തില്‍ അജയ് ദേവ്‍ഗണായിരുന്നു.

ജീത്തു ജോസഫിന്റെയും മോഹൻലാലിന്റെയും ഹിറ്റ് ചിത്രമായി മാറിയ നേര് റീമേക്ക് ചെയ്യുമ്പോള്‍ ആരൊക്കെ നായകനായി എത്തുമെന്നത്  സസ്‍പെൻസാണ്. തെലുങ്ക് റീമേക്കില്‍ വെങ്കിടേഷ് നായകനായേക്കുമെന്ന് വാര്‍ത്തകള്‍ അന്നാട്ടിലെ മാധ്യമങ്ങള്‍ ഒരു സാധ്യതയായി റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ആരായിരിക്കും തമിഴില്‍ നായകനാകുകയെന്നത് ആകാംക്ഷയുണ്ടാക്കുന്നതാണ്. അതിനിടെ മോഹൻലാലിന്റെ നേര് 100 കോടി ബിസിനസ് ആഗോളതലത്തില്‍ നേടി എന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും വലിയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

Read More: ആ 'അജ്ഞാത പുരുഷൻ' ആരാണ്?, ഒടുവില്‍ മറുപടിയുമായി നടി കങ്കണ റണൗട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍