ഇനി നേരിനറെ നാളുകള്‍, മോഹൻലാല്‍ ചിത്രത്തിന്റെ പുത്തൻ അ‍പ്‍ഡേറ്റ് പുറത്ത്

Published : Dec 17, 2023, 11:45 AM IST
ഇനി നേരിനറെ നാളുകള്‍, മോഹൻലാല്‍ ചിത്രത്തിന്റെ പുത്തൻ അ‍പ്‍ഡേറ്റ് പുറത്ത്

Synopsis

നേരിന്റെ പുതിയ അപ്‍ഡേറ്റ് പുറത്ത്.

നേര് കാണാൻ കാത്തിരിക്കുകയാണ് മലയാളം. സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോള്‍ വൻ പ്രതീക്ഷകളാണ്. വക്കീല്‍ വേഷത്തിലാണ് മോഹൻലാല്‍ നേരിലെത്തുന്നത്. നേരിനറെ മിക്സിംഗും കഴിഞ്ഞു എന്നും ചിത്രം റിലീസിന് പൂര്‍ണമായും തയ്യാറായി എന്നുമാണ് പുതിയ അപ്‍ഡേറ്റ്.

ഇത് ഒരു സത്യാന്വേഷണമാണ് എന്നും കഥാപാത്രത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ നടൻ എന്ന നിലയില്‍ സഹായിച്ചത് നേരിന്റെ തിരക്കഥാകൃത്തായ ശാന്താ മായാദേവിയുടെ നിര്‍ദ്ദേശങ്ങളാണെന്നും മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ കോടതിയിലെ നടപടിക്രമങ്ങള്‍ മാത്രമാണ് ഉള്ളത്. അന്വേഷണം പ്രധാനമല്ല നേരില്‍. സംവിധായകൻ ജീത്തു ജോസഫ് റിയലിസ്റ്റിക്കായി കഥ അവതരിപ്പിക്കാനാണ് എന്നും ശ്രമിക്കാറുള്ളത് എന്നും മോഹൻലാല്‍ വ്യക്തമാക്കുന്നു.

യഥാര്‍ഥ ജീവിതത്തില്‍ അഭിഭാഷകയാണ് നേരിന്റെ തിരക്കഥാകൃത്ത് ശാന്തി മായാദേവി. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു നേരിന്റെ തിരക്കഥാകൃത്തായ ശാന്തി മായാദേവിയുടെ നിര്‍ദ്ദേശങ്ങള്‍. കോടതിമുറിയിലെ അനുയോജ്യമായ ശരീരഭാഷയെയും പെരുമാറ്റങ്ങളെയും കുറിച്ച് വ്യക്തമായ ദിശാബോധം ജീത്തു ജോസഫിനൊപ്പം തിരക്കഥ എഴുതിയ ശാന്തി മായാദേവി നല്‍കിയിരുന്നു. താൻ അഭിഭാഷകന്റെ വേഷത്തില്‍ ഒരു ചിത്രത്തില്‍ എത്തിയിട്ട് കുറേക്കാലമായി എന്നും മുമ്പ് ചെയ്‍തതില്‍ നിന്നും ഏറെ വ്യത്യസ്‍തനാണ് നേരിലെ വിജയമോഹൻ എന്നും മറ്റ് കഥാപാത്രങ്ങളായ അനശ്വര രാജനും പ്രിയാമണിയുമൊക്കെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നും മോഹൻലാല്‍ വ്യക്തമാക്കി.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്തിനെത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. നേര് എത്തുക 21നാണ്. ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്‍ണു ശ്യാമും നിര്‍വഹിക്കുന്ന ചിത്രമായ നേരില്‍ മോഹൻലാല്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകര്‍ കേരളത്തിനു പുറമേ വിദേശത്ത് റിയാദിലും ജിദ്ദയിലും ഒക്കെ ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്.

Read More: റിലിസിനു മുന്നേയുള്ള ആ റെക്കോര്‍ഡ് സ്വന്തമാക്കി സലാര്‍, കൊടുങ്കാറ്റാകാൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും