ഫിലോസഫിയും സ്പിരിച്വാലിറ്റിയും ഒക്കെ വേറെ, നിങ്ങൾ കണ്ടിട്ടൊന്ന് പറ: 'വാലിബനെ' കുറിച്ച് മോഹൻലാൽ

Published : Dec 24, 2023, 03:10 PM IST
ഫിലോസഫിയും സ്പിരിച്വാലിറ്റിയും ഒക്കെ വേറെ, നിങ്ങൾ കണ്ടിട്ടൊന്ന് പറ: 'വാലിബനെ' കുറിച്ച് മോഹൻലാൽ

Synopsis

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ എത്തുക.

നേര് മികച്ച പ്രശംസ നേടി പ്രദർശനം തുടരുമ്പോൾ മോഹൻലാലിന്റേതായി വരാനിരിക്കുന്ന സിനിമകളും ചർച്ച ആകുകയാണ്. അക്കൂട്ടത്തിൽ ശ്രദ്ധേയമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ നേരിന്റെ വിജയാഘോഷ വേളയിൽ വാലിബനെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

വളരെ വ്യത്യസ്തമായൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് മോഹൻലാൽ പറയുന്നത്. അത്തരമൊരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അതിലെ ഫിലോസഫിയും സ്പിരിച്വാലിറ്റിയും എല്ലാം വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. 

മോഹൻലാലിലെ നടനെയും താരത്തെയും ഒരുപോലെ എക്സ്പ്ലോർ ചെയ്യുന്ന പടം ആയിരിക്കുമോ വാലിബൻ എന്ന ചോദ്യത്തിന്, "മോനെ അത് മോൻ തന്നെ കണ്ടിട്ട് പറ. എനിക്കറിഞ്ഞൂടാ. കാരണം വളരെ വ്യത്യസ്തമായ ഴോണറിലുള്ള സിനിമയാണത്. അങ്ങനെ ഒരു സിനിമ ഇതുവരം ഉണ്ടായിട്ടില്ല. ഒരു ഫോക് ലോറോ, സ്ഥലകാലങ്ങളൊന്നും ഇല്ലാത്ത സ്ഥലത്ത് നടക്കുന്നൊരു കഥയാണത്. ദൃശ്യഭം​ഗിയും കളർ പാറ്റേണും അവർ ഷൂട്ട് ചെയ്തിരിക്കുന്ന രീതിയും അതിനകത്തുള്ള ഫിലോസഫിയും സ്പിരിച്വാലിറ്റിയും ഒക്കെ വളരെ വ്യത്യസ്തമാണ്. ഞാൻ എങ്ങനെ ചെയ്തു, അത് കൊള്ളാമോ ഇല്ലയോ എന്ന് കണ്ടിട്ട് ഒന്ന് പറ. അല്ലാതെ ഞാനിപ്പോൾ ഉ​ഗ്രൻ എന്ന് പറയാൻ പറ്റില്ല. മോശം സിനിമ ആകാൻ സാധ്യതയില്ല", എന്നാണ് നടൻ മറുപടി പറഞ്ഞത്.  

തമിഴ് ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ എത്തുക. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ആകുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി