മോഹൻലാലിന്റെ ആ രസികൻ ചിത്രം തിയറ്ററുകളിലേക്ക് വീണ്ടും, പ്രഖ്യാപനവുമായി റോഷൻ ആൻഡ്രൂസ്

Published : Dec 24, 2024, 04:21 PM IST
മോഹൻലാലിന്റെ ആ രസികൻ ചിത്രം തിയറ്ററുകളിലേക്ക് വീണ്ടും, പ്രഖ്യാപനവുമായി റോഷൻ ആൻഡ്രൂസ്

Synopsis

വിവാദങ്ങളിലും ഉള്‍പ്പെട്ട മോഹൻലാല്‍ ചിത്രം തിയറ്ററിലേക്ക് വീണ്ടും.

ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയമായിരുന്നു. സ്‍ഫടികവും വമ്പൻ വിജയമായി മാറി. മോഹൻലാലിന്റെ ഉദയനാണ് താരവും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്.

സംവിധായകൻ റോഷൻ ആൻഡ്രൂസാണ് മോഹൻലാല്‍ ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചതെന്ന പ്രത്യേകതയുമുണ്ട്. റോഷൻ ആൻഡ്രൂസിന്റെ ആദ്യ ചിത്രമായിരുന്നുവിത്.  ജനുവരിയില്‍ ആണ് ചിത്രം എത്തുക. ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ തിരക്കഥ.

സഹസംവിധായകനായ ഉദയാഭാനുവായിരുന്നു ചിത്രത്തില്‍ മോഹൻലാല്‍. രാജപ്പൻ തെങ്ങുമ്മൂടെന്ന മറ്റൊരു കഥാപാത്രം ചിത്രത്തില്‍ ശ്രീനിവാസൻ അവതരിപ്പിച്ചു. സരോജ് കുമാറായി മാറുന്ന കഥാപാത്രമായിരുന്നുവിത്. മോഹൻലാലിന്റെ നായികയായി മീന എത്തിയപ്പോള്‍ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, ഭാവന എന്നിവരും വേഷമിട്ടു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും ഗാനങ്ങളുടെ ഈണം  ദീപക് ദേവുമായിരുന്നു.

സംവിധായകനായ മോഹൻലാലിന്റെ ബറോസ് നാളെ തിയറ്ററുകളില്‍ എത്തുകയാണ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പ്രിവ്യു ചെന്നൈയില്‍ ഇന്നലെ സംഘടിപ്പിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകര്‍ നേരത്തെ അഭിപ്രായം രേഖപ്പെടുത്തിയതും. മോഹൻലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

Read More: തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ മാര്‍ക്കോ? ചിത്രം ഉറപ്പിച്ചോ ആ സുവര്‍ണ സംഖ്യ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ