
തിരുപ്പതി തിരുമാല ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെ ആയിരുന്നു സന്ദർശനം. സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു നടൻ തിരുപ്പതിയിൽ എത്തിയത്. തന്റെ കരിയറിലെ 360മത്തെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹൻലാൽ ക്ഷേത്ര ദർശനം നടത്തിയിരിക്കുന്നത്.
ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ താരത്തോട് അടുത്ത തെലുങ്ക് പടത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിക്കുന്നുണ്ട്. ഇതിന് "തെലുങ്കു ഫിലിം ഇരിക്ക്. വൈകാതെ അതേപറ്റിയുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കാം", എന്നാണ് മോഹൻലാൽ മറുപടി നൽകിയത്. താരം ക്ഷേത്ര ദർശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകനായി പ്രചരിക്കുകയാണ്.
അതേസമയം, തെലുങ്കിൽ കണ്ണപ്പ എന്ന ചിത്രം മോഹൻലാലിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. നടനൊപ്പം പ്രഭാസ്, ശിവരാജ് കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇരുവരും അതിഥി താരങ്ങളായി ആണ് എത്തുന്നത്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ. പ്രഭാസ് ശിവഭഗവാനായി എത്തുന്ന ചിത്രത്തില്‍ നയന്‍താര പാര്‍വ്വതീദേവിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്‍റെ കഥാപാത്രം എന്താണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
എമ്പുരാൻ എന്ന ചിത്രത്തിലാണ് നിലവിൽ മോഹൻലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് ആണ് സംവിധാനം. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാസ്വാദകർ.
വൃഷഭ, റാം, റംമ്പാൻ, L360 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ. ബറോസ് ആണ് റിലീസിന് ഒരുങ്ങുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം മാർച്ച് 28ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചത്. മലൈക്കോട്ടൈ വാലിബന്‍ ആണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ