
പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച താര ജോഡികളാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും. രണ്ട് പേരുടെയും ജീവിതത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ അറിയുന്നുണ്ട്. വിവാഹത്തിന് ശേഷമുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ച് 'മൃദുവ' എന്ന വ്‌ളോഗിലൂടെ ആരാധകരെ അറിയിക്കുന്നതിലും രണ്ട് പേരും മുന്നിലാണ്. ഇതേ സന്തോഷത്തോടെ തന്നെയാണ് കുഞ്ഞ് ധ്വനിയുടെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കാറുള്ളത്.
പ്രസവത്തിന്റെ ഇടവേളയ്ക്ക് ശേഷം മൃദുല മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ വാർത്ത പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കുഞ്ഞ് ധ്വനിയെയും കൂട്ടി ഷൂട്ടിനു പോകുന്ന വീഡിയോയും നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ധ്വനിമോൾ തന്നെയാണ് ഇവിടെയും താരം. നടി ദേവി ചന്ദനയ്ക്ക് ഒപ്പം ഷൂട്ടിംഗ് ഇടവേളകൾ ആസ്വദിക്കുകയാണ് ധ്വനി. ധ്വനിയുടെ മറ്റൊരു അമ്മ എന്ന ക്യാപ്‌ഷനോടെയാണ് മൃദുല ദേവി ചന്ദനയ്ക്കൊപ്പം കളിക്കുന്ന ധ്വനിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധിപേരാണ് ഇരുവരുടെയും സ്നേഹപ്രകടനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ധ്വനി കൃഷ്‍ണന്റെ 38-ാം ദിവസം ക്യാമറയ്ക്ക് മുന്നിൽ മുഖം കാണിച്ചതിന്റെ സന്തോഷം താരങ്ങൾ തന്നെ പങ്ക് വെച്ചിരുന്നു. അതിന് പിന്നാലെ തന്നെ കുഞ്ഞു ധ്വനിയുടെ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. 2021 ജൂലൈ ഏട്ടിന് ആയിരുന്നു മൃദുലയുടെയും യുവയുടെയും വിവാഹം. ഒരേ ഇന്റസ്ട്രിയില്‍ ആയിരുന്നുവെങ്കിലും പ്രണയ വിവാഹമല്ല. അറേഞ്ച് കം ലവ് മാര്യേജ് ആയിരുന്നു. വവാഹ ശേഷവും അഭിനയത്തില്‍ മൃദുല സജീവമായിരുന്നുവെങ്കിലും ഗര്‍ഭിണിയായപ്പോഴാണ് ബ്രേക്ക് എടുത്തത്. മൃദുല വിജയ്‍യും യുവ കൃഷ്‍ണയും സീരിയലില്‍ മാത്രമല്ല ഒട്ടേറെ സിനിമകളിലും തിളങ്ങിയിട്ടുണ്ട്.
യുവ കൃഷ്‍ണ മെന്റലിസ്റ്റായും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
Read More: നെഞ്ചുവേദന, നടൻ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ