ഒടുവില്‍ തീരുമാനമായി; 'ഇന്ത്യൻ 2'ൽ നെടുമുടി വേണുവിന്‍റെ ഭാഗങ്ങള്‍ നന്ദു പൊതുവാള്‍ പൂര്‍ത്തിയാക്കും

Published : Aug 31, 2022, 07:05 PM ISTUpdated : Aug 31, 2022, 07:09 PM IST
ഒടുവില്‍ തീരുമാനമായി; 'ഇന്ത്യൻ 2'ൽ നെടുമുടി വേണുവിന്‍റെ ഭാഗങ്ങള്‍ നന്ദു പൊതുവാള്‍ പൂര്‍ത്തിയാക്കും

Synopsis

1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്.

മല്‍ഹാസൻ-ശങ്കര്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് 'ഇന്ത്യൻ'. കമൽഹാസൻ ഇരട്ടവേഷങ്ങളിൽ എത്തിയ ചിത്രം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്‍റെ ചിത്രീകരണം ആരംഭിച്ചുവെങ്കിലും ഷൂട്ടിം​ഗ് പകുതിയില്‍ നിര്‍ത്തേണ്ടി വന്നിരുന്നു. ഒരിടവേളക്ക് ശേഷം അടുത്തിടെ ചിത്രീകരണം പുനരാരംഭിച്ചു. ചിത്രത്തിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഭാ​ഗങ്ങൾ പൂർത്തിയാക്കുന്നത് നടൻ നന്ദു പൊതുവാള്‍ ആയിരിക്കുമെന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ.  

'മലയാള സിനിമയിൽ നാം എപ്പോഴും കാണാറുള്ള മുഖം, നന്ദു പൊതുവാൾ, നന്ദുവേട്ടൻ ഇതാ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ശങ്കറിൻ്റെ ഏറ്റവും മികച്ച സിനിമയായ ഇന്ത്യൻ്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നു. മിമിക്രി ലോകത്ത് നിന്നെത്തി, അഭിനയം തുടങ്ങി പ്രൊഡക്ഷൻ കൺട്രോളറായി, എത്രയോ കാലമായി മലയാള സിനിമയുടെ ഭാഗമാണ് നന്ദുവേട്ടൻ. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഈ നിലയിലെത്തിയത്. ഇപ്പോഴിതാ ഇന്ത്യൻ 2ൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ നന്ദുവേട്ടനെത്തുമ്പോൾ അത് അദ്ദേഹത്തിൻ്റെ കഷ്ടപ്പാടുകൾക്കും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാവുകയാണ്. നന്ദുവേട്ടൻ കൂടുതൽ ഉയരങ്ങളിലെത്തട്ടെ. കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ. എല്ലാ ആശംസകളും', എന്നാണ് സംവിധായകൻ ശങ്കറിനൊപ്പമുള്ള നന്ദുവിന്റെ ഫോട്ടോ പങ്കുവച്ച് ബാദുഷ കുറിച്ചിരിക്കുന്നത്. 

1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ 2ലും അദ്ദേഹത്തിന് കഥാപാത്രം ഉണ്ടായിരുന്നു. മാത്രമല്ല മരണത്തിനു മുന്‍പ് നടൻ ഏതാനും രം​ഗങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. 

'ഇന്ത്യന്‍ 2'ല്‍ നെടുമുടി വേണുവിന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുക നന്ദു പൊതുവാള്‍?

2019ലാണ് 'ഇന്ത്യൻ 2'വിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പലകാരണങ്ങളാൽ തുടർന്നുള്ള ഷൂട്ടിം​ഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍  വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോ‌ര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.രവി വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്നാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആണുങ്ങളുടെ മനസും വായിക്കാൻ കഴിയില്ല, എപ്പോൾ ബലാത്സം​ഗം ചെയ്യുമെന്ന് പറയാനാകില്ല'; തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതിയെ വിമർശിച്ച് നടി രമ്യ
എബ്രിഡ് ഷൈന്റെ പുതിയ ചിത്രം 'സ്പാ' ഫസ്‌റ്റ്ലുക്ക്‌ പുറത്ത്; ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ