'ലൂസിഫറി'ന്റെ തിയറ്റർ എക്സ്പീരിയൻസ് പോലെയാണ് മമ്മൂട്ടി സാറിന്റെ ആ ചിത്രം; നാനി

Published : Dec 07, 2023, 08:07 AM ISTUpdated : Dec 07, 2023, 08:13 AM IST
'ലൂസിഫറി'ന്റെ തിയറ്റർ എക്സ്പീരിയൻസ് പോലെയാണ് മമ്മൂട്ടി സാറിന്റെ ആ ചിത്രം; നാനി

Synopsis

മലയാള സിനിമകൾ ഒരുപാട് ഇഷ്ടമാണെന്നും നടന്‍. 

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായക നടനാണ് നാനി. ഈച്ച എന്ന സിനിമയിലൂടെ മലയാളികൾക്ക് അടക്കം സുപരിചിതനായ നാനിയുടേതായി ഏറ്റവും ഒടുവിൽ  റിലീസിന് ഒരുങ്ങുന്നത് 'ഹായ് നാന' എന്ന സിനിമയാണ്. ഈ അവസരത്തിൽ തന്റെ പ്രിയപ്പെട്ട മമ്മൂട്ടി, മോഹൻലാൽ സിനിമകളെ കുറിച്ച് പറയുകയാണ് നാനി. 

മലയാള സിനിമകൾ ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞ മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി, അമൽ നീരദ് എന്നിവർക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹിക്കുന്നു എന്ന് പറയുന്നു. അൽഫോൺസ് പുത്രൻ മികച്ചൊരു സംവിധായകൻ ആണെന്നും അദ്ദേഹം പറഞ്ഞു. ഹായ് നാനയുടെ പ്രമോഷന്റെ ഭാ​ഗമായി റെഡ് എഫ് എമ്മിനോട് സംസാരിക്കുക ആയിരുന്നു നടൻ. 

"മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. മിക്കപ്പോഴും മലയാള സിനിമകള്‍ കാണാന്‍ ശ്രമിക്കാറുമുണ്ട്. അമല്‍ നീരദ് ലിജോ ജോസ് പെല്ലിശ്ശേരി എന്നീ സംവിധായയകര്‍ക്ക് ഒപ്പം വര്‍ക്ക് ചെയ്യാന്‍ ഒരുപാട് ആഗ്രഹമുണ്ട്. അല്‍ഫോണ്‍സ് പുത്രന്‍ മികച്ചൊരു സംവിധായകന്‍ ആണ്. മോഹന്‍ലാല്‍ സാറിന്‍റെ ലൂസിഫര്‍ സിനിമയുടെ തിയറ്ററര്‍ എക്സ്പീരിയന്‍സ് എങ്ങനെയാണോ അതുപോലൊണ് മമ്മൂട്ടി സാറിന്‍റെ ഭീഷ്മപര്‍വ്വം. അങ്ങനെ കാണാന്‍ ഒരു അവസരം ലഭിച്ചാന്‍ ഉറപ്പായും ഭീഷ്മപര്‍വ്വം ഞാൻ കണ്ടിരിക്കും. തിയറ്റര്‍ എക്സ്പീരിയന്‍സ് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് കൊണ്ടാണത്", എന്നാണ് നാനി പറഞ്ഞത്. 

അമീറും ഷാരൂഖുമൊക്കെ മാറിക്കോ, ഇത് 'രൺവിജയി'യുടെ വിളയാട്ടം, അഞ്ചാം ദിനം റെക്കോർഡ്, കേരളത്തിലും പണംവാരി 'അനിമൽ'

അതേസമയം, ഹായ് നാന ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ശൗര്യവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൃണാൾ താക്കൂർ, കിയാര ഖന്ന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇമോഷണൽ ഫാമിലി ഡ്രാമയാണ് ഇതെന്നാണ് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി