
ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ചിത്രത്തിന് അഭിനന്ദവുമായി നടൻ നാനി. ഇത്തരത്തിലുള്ള പുതുമയുള്ളതും വ്യത്യസ്തവുമായ കഥകൾ ഇനിയും ഉണ്ടാകട്ടെന്ന് പറഞ്ഞ നാനി, ഫഹദും സാറയും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും നാനി പറയുന്നു.
"നിങ്ങളുടെ കുട്ടികളെയും കൂട്ടി പോയി ഡോണ്ട് ട്രബിൾ ദി ട്രബിൾ കാണൂ. ജുന്നുവിന് ഈ ചിത്രം ഇന്നലെ കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി. കുട്ടികൾക്കായി ഇത്രയും രസകരമായ സിനിമകൾ വളരെ അപൂർവമായാണ് ലഭിക്കുന്നത്. ഫഹദും സാറയും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കാലഭൈരവ ഒരുക്കിയ സംഗീതവും, പ്രത്യേകിച്ച് അവസാനത്തെ ഗാനവും ഏറെ ഇഷ്ടപ്പെട്ടു. എസ് എസ് കാർത്തികേയ, നിങ്ങൾ ഏറെ ആത്മാർത്ഥതയോടെയും ആവേശത്തോടെയും നിർമ്മിച്ച ഈ ചിത്രം അത് വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. ഇത്തരത്തിലുള്ള പുതുമയുള്ളതും വ്യത്യസ്തവുമായ കഥകൾ ഇനിയും നിങ്ങൾ ഞങ്ങൾക്കായി കൊണ്ടുവരട്ടെയെന്ന് ആശംസിക്കുന്നു.”, എന്നായിരുന്നു നാനിയുടെ വാക്കുകൾ.
നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ഫഹദ് ഫാസിൽ തന്റെ പതിവ് അഭിനയശൈലിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.
മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസായത്. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്‌മെന്റ് നിർവഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റർ. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറായും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു.പി.ആർ.ഓ : പ്രതീഷ് ശേഖർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ