ഇനി നസ്‍ലെന്റെ ഒന്നൊന്നര 'ഹാക്കിംഗ്'; ത്രില്ലടിപ്പിച്ച് 'ഐ ആം കാതലൻ' ടീസർ

Published : Nov 05, 2024, 09:11 PM IST
ഇനി നസ്‍ലെന്റെ ഒന്നൊന്നര 'ഹാക്കിംഗ്'; ത്രില്ലടിപ്പിച്ച് 'ഐ ആം കാതലൻ' ടീസർ

Synopsis

ചിത്രം നവംബര്‍ ഏഴിന് തിയറ്ററുകളിൽ എത്തും. 

സ്‍ലെൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഐ ആം കാതലന്റെ പുതിയ ടീസർ റിലീസ് ചെയ്തു. ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം എന്നാണ് ടീസർ നൽകുന്ന സൂചന. ത്രില്ലര്‍ ​ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് എ ഡി ആണ്. ചിത്രം നവംബര്‍ ഏഴിന് തിയറ്ററുകളിൽ എത്തും. 

പുതിയ കാലത്തിന്റെ കഥയാണ് ചിത്രം പറയുക എന്നാണ് സൂചനകള്‍. ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഐ ആം കാതലനില്‍ നസ്‍ലെനൊപ്പം കഥാപാത്രങ്ങളായി ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അൻഷിമ അനില്‍കുമാര്‍ വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, അര്‍ഷാദ് അലി, ഷിൻസ് ഷാൻ, ശരണ്‍ പണിക്കര്‍, അര്‍ജുൻ കെ, സനത്ത് ശിവരാജ് എന്നിവര്‍ എത്തുകമ്പോള്‍ തിരക്കഥ സജിൻ ചെറുകയിലും നിര്‍മാണം ഗോകുലും ഗോപാലനും ഡോ. പോള്‍ വര്‍ഗീസും കൃഷ്‍ണമൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 

ഫാന്‍സി ഡിന്നര്‍ ഇല്ല, വലിയ സമ്മാനങ്ങളില്ല; വിവാഹവാർഷികത്തിൽ ശരണ്യക്ക് ഇഷ്ടമുള്ളത് നൽകി മനേഷ്

പ്രേമലു ആണ് നസ്‍ലെന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പ്രേമലുവിന്‍റെ വന്‍ വിജയം പുതിയ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ബ്ലോക് ബസ്റ്റർ വിജയമായ പ്രേമലു ആഗോളതലത്തില്‍ 136 കോടി രൂപയാണ് നേടിയത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം. നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക