നേടിയത് 135 കോടി; ബാക്കി കഥപറയാൻ സച്ചിനും റീനുവും വീണ്ടും വരുന്നു; 'പ്രേമലു 2' ഉടൻ

Published : Apr 19, 2024, 08:27 PM ISTUpdated : Apr 19, 2024, 08:35 PM IST
നേടിയത് 135 കോടി; ബാക്കി കഥപറയാൻ സച്ചിനും റീനുവും വീണ്ടും വരുന്നു; 'പ്രേമലു 2' ഉടൻ

Synopsis

​ഗിരീഷ് എഡി തന്നെയാകും രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുക. 

2024ൽ സർപ്രൈസ് ഹിറ്റായി മാറിയ പ്രേമലുവിന്റെ രണ്ടാം ഭാ​ഗം വരുന്നു. ആദ്യഭാ​ഗത്തിന്റെ സക്സസ് സെലിബ്രേഷനിടെ ആണ് രണ്ടാം ഭാ​ഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗിരീഷ് എഡി തന്നെയാകും രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുക. ചിത്രം 2025ല്‍ തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. 

ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളിൽ എത്തിയത്. നസ്ലെന്‍ നായകനായി എത്തിയ ചിത്രത്തില്‍ മമിത ബൈജു ആയിരുന്നു നായിക. റീനു സച്ചിന്‍ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തില്‍ അവതരിപ്പിച്ചത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. 

വിജയഭേരി മുഴക്കിയ തിയറ്റർ റണ്ണിന് പിന്നാലെ ഏപ്രിൽ 12ന് പ്രേമലു  ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ ആണ് സ്ട്രീമിംഗ് ചെയ്യുന്നത്. തിയറ്ററില്‍ ലഭിച്ച അതേ പ്രതികരണം ആയിരുന്നു ഒടിടിയ്ക്ക് പിന്നാലെയും സിനിമയ്ക്ക് ലഭിച്ചത്. 135.9 കോടിയാണ് പ്രേമലുവിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. 

'മനോഹ​രമായ ചിത്രം'; ചേട്ടന്റെ സിനിമ രണ്ടുവട്ടം കണ്ട് മായ മോഹൻലാൽ

പ്രേമലു കളക്ഷൻ കണക്കുകൾ ഇങ്ങനെ

കേരളം - 62.75 കോടി
AP / TS - 13.85 കോടി
തമിഴ്നാട് - 10.43 കോടി
കർണാടക - 5.52 കോടി
റസ്റ്റ് ഓഫ് ഇന്ത്യ - ₹1.1cr
ടോട്ടൽ ഇന്ത്യ കളക്ഷൻ - 93.65 കോടി

യുഎഇ, ജിസിസി -3.12M
നോർത്ത് അമേരിക്ക- $866K
യുകെ അയർലന്റ്- $564K [£449K]
ഓസ്ട്രേലിയ- $213K  [A$323K]
ന്യൂസിലാന്റ്- $47K [NZ$77K]
യുറോപ്പ്, സിം​ഗപ്പൂർ - ROW $260K
ഓവർസീസ്‍- $5.07M (42.25 കോടി)

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൂര്യയുടെ കറുപ്പ് വൈകുന്നത് എന്തുകൊണ്ട്?, സംവിധായകൻ റിലീസിനെ കുറിച്ച് പറഞ്ഞത്
'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്