കവിന്റെ നായികയായി നയൻതാര, ലൊക്കേഷൻ ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു

Published : Aug 02, 2024, 03:23 PM ISTUpdated : Sep 14, 2024, 12:28 PM IST
കവിന്റെ നായികയായി നയൻതാര, ലൊക്കേഷൻ ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു

Synopsis

നടി നയൻതാര ഒരു പെണ്‍കുട്ടിക്കൊപ്പമുള്ള ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.  

നയൻതാര നായികയാകുന്ന പുതിയ റൊമാന്റിക് ചിത്രമാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്ന വിഷ്‍ണു ഇടവനാണ്. നായകനായി എത്തുന്ന കവിനാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ പെണ്‍കുട്ടിക്കൊപ്പമുള്ള നയൻതാരയുടെ ഫോട്ടോയാണ് പുതുതായി ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റുന്നത്.

നയൻതാര നായികയായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍തതാണ് അന്നപൂരണി.

നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു.
ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു. ഫോട്ടോയില്‍ കൗതുകം നിറച്ച കാരണവുതായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പെട്ടെന്നാണ് വലിയ ഹിറ്റായി മാറിയും സിനിമാ പ്രവര്‍ത്തകര്‍ ചര്‍ച്ചയാക്കിയതും ശ്രദ്ധയാകര്‍ഷിച്ചതും. നടി എന്ന നിലയില്‍ നിന്ന് സംവിധായികയായി മാറാൻ ഒരുങ്ങുകയാണോ നയൻതാര എന്നാണ് കമന്റായി ആരാധകര്‍ എഴുതുന്നത്. അങ്ങനെയങ്കില്‍ അതൊരു സര്‍പ്രൈസ് തീരുമാനമായിരിക്കുമെന്നും ഫോട്ടോ കണ്ട ആരാധകര്‍ അഭിപ്രായപ്പെടുന്നു. നയൻതാര നായികയായി വേഷമിടുന്ന മണ്ണാങ്കട്ടിയുടെ സംവിധാനം ഡ്യൂഡ് വിക്കി നിര്‍വഹിക്കുമ്പോള്‍ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനുമാണ്.

Read More: 'ഐക്യത്തിന്റെ ശക്തി കാണിക്കാം', വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടെന്നും മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്