'എനിക്കറിയാം എന്റെ മോളെ', കാത്തിരുന്ന വീഡിയോ പുറത്ത്, അന്നത്തെ ആ വൻ വിവാദങ്ങള്‍ക്ക് നയൻതാരയുടെ മറുപടി

Published : Nov 09, 2024, 01:47 PM ISTUpdated : Nov 09, 2024, 01:48 PM IST
'എനിക്കറിയാം എന്റെ മോളെ', കാത്തിരുന്ന വീഡിയോ പുറത്ത്, അന്നത്തെ ആ വൻ വിവാദങ്ങള്‍ക്ക് നയൻതാരയുടെ മറുപടി

Synopsis

വിവാദങ്ങള്‍ക്ക് മറുപടി പറയാനും ശ്രമിക്കുന്നുണ്ട് വീഡിയോയില്‍ നയൻതാര.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് നയൻതാര.നടി നയൻതാരയുടെ വിവാഹവും ആഘോഷപൂര്‍വമായിരുന്നു. വിഘ്‍നേശ് ശിവനുമായിട്ടാണ് താരം വിവാഹിതയായത്. നടി നയൻതാരയുടെ വിവാഹ ദൃശ്യങ്ങളടക്കം ഒടിടിയില്‍ ഡോക്യൂമെന്ററിയായിരിക്കുകയാണ്. വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്‍സ് വിറ്റിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് നെറ്റ്‍ഫ്ലിക്സാണ്. നയൻതാരയുടെ ഡോക്യുമെന്ററിയുടെ ട്രെയിലര് പുറത്തുവിട്ടിരിക്കുകയാണ്.

നടി നയൻതാരയെ കുറിച്ച് താരങ്ങളും സംവിധായകനുമൊക്കെ സംസാരിക്കുന്നത് ഇന്ന് പുറത്തുവിട്ട രസകരമായ ട്രെയിലറില്‍ കാണാം. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍ ഡോക്യുമെന്ററി ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്യുന്നത്. നടി നയൻതാരയുടെ ജിവിതം പറയുന്നായിരിക്കും ഒടിടി ഡോക്യുമെന്ററി. എനിക്കറിയാം എന്റെ മോളെയെന്ന് അമ്മ ട്രെയിലറില്‍ സൂചിപ്പിക്കുന്നതിനൊപ്പം നടി നയൻതാര മുമ്പത്തെ വിവാദങ്ങളില്‍ പ്രതികരിക്കുന്നതായും കാണാം.

തെന്നിന്ത്യയുടെ നയൻതാര നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് . മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍തതാണ് അന്നപൂരണി.

നയൻതാര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്‍ച്ചയായിരുന്നു.

ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയും സംവിധായികയാകുകയാണോ നയൻതാര എന്ന് കമന്റായിഎഴുതിയിമിരുന്നു. നടി നയൻതാരയുടേതായി പ്രചരിച്ച ആ ഫോട്ടോയില്‍ കൗതുകം നിറച്ചതുമതായിുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളിലുണ്ടാകുമ്പോള്‍ പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനും ആണെന്നാണ് റിപ്പോര്‍ട്ട്.

Read More: ഐ ആം കാതലൻ ശരിക്കും എത്ര നേടി?, പ്രേമലു ഇഫക്റ്റ് വര്‍ക്കായോ?, കളക്ഷനില്‍ നസ്‍ലെന് സര്‍പ്രൈസുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ