Maryam : 'പാരന്റ്‍സ് വഴക്കുപറഞ്ഞാല്‍ എങ്ങോട്ട് വരണമെന്ന് അറിയാലോ?', മറിയത്തിന് ആശംസകളുമായി നസ്രിയ

Published : May 05, 2022, 05:30 PM ISTUpdated : May 05, 2022, 10:05 PM IST
Maryam : 'പാരന്റ്‍സ് വഴക്കുപറഞ്ഞാല്‍ എങ്ങോട്ട് വരണമെന്ന് അറിയാലോ?', മറിയത്തിന് ആശംസകളുമായി നസ്രിയ

Synopsis

ദുല്‍ഖറിന്റെ മറിയത്തിന് ജന്മദിന ആശംസകളുമായി നസ്രിയ (Maryam birthday).

നടൻ ദുല്‍ഖറിന്റെ മകള്‍ മറിയ അമീറയുടെ ജന്മദിനമാണ് ഇന്ന്. മറിയത്തിന് മനോഹരമായ ജന്മദിന ആശംസകളുമായി നസ്രിയ രംഗത്ത് എത്തിയിരിക്കുകയാണ്. മറിയം അമീറയുടെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്‍താണ് ആശംസ. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്‍നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയുടെ കുറിപ്പ് (Maryam).

സന്തോഷ ജന്മദിനം എന്റെ പ്രിയപ്പെട്ട മുമ്മു. നീ ഇതുപോലെ ഒരു കുഞ്ഞ് അല്ല ഇപ്പോള്‍. നച്ചു മാമിയുടെ മടിയില്‍ ഇതുപോലെ ഇരിക്കാനും ആകില്ല. പക്ഷേ നീ വന്ന് ഇവിടെ രണ്ട് മിനിറ്റ് ഇരിക്കാമോയെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മാലാഖ കുഞ്ഞേ എന്നും നസ്രിയ എഴുതിയരിക്കുന്നു. ഞാൻ നിന്റെ കൂള്‍ മാമിയാണ്, അതുകൊണ്ട് നിന്റെ പാരന്റ്‍സുമായി പ്രശ്‍നമുണ്ടാകുമ്പോള്‍ എങ്ങോട്ട് ഓടിവരണമെന്ന് നിനക്കറിയാമല്ലോ എന്നും നസ്രിയ എഴുതിയിരിക്കുന്നു. നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി'യാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

നസ്രിയ നായികയാകുന്ന ആദ്യത്തെ തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നാനി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. നസ്രിയ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 'അണ്ടേ സുന്ദരാനികി'.

ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയമെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'അണ്ടേ സുന്ദരാനികി'ക്ക് വേണ്ടി നദിയ മൊയ്‍തു തെലുങ്കില്‍ ഡബ്ബ് ചെയ്‍തതിരുന്നു. ഇതാദ്യമായിട്ടാണ് തെലുങ്ക് സിനിമയ്‍ക്ക് വേണ്ടി നദിയ മൊയ്‍തു ഡബ്ബ് ചെയ്യുന്നത്.

'ജയ് ഭീം' വിവാദം; സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ കേസെടുക്കാന്‍ ഉത്തരവ്

സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'ജയ് ഭീമി'ന്‍റെ  നിര്‍മ്മാതാക്കള്‍ക്കെതിരായ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. ചിത്രം തങ്ങളുടെ സമുദായത്തിന്‍റെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ രുദ്ര വണ്ണിയാര്‍ സേനയാണ് കോടതിയെ സമീപിച്ചത്. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ എഫ്ഐആര്‍ ഇടാന്‍ വേളച്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുന്നത്. രുദ്ര വണ്ണിയാര്‍ സേനയുടെ സ്ഥാപകന്‍ അഡ്വ. കെ സന്തോഷ് നായ്ക്കരാണ് കോടതിയെ സമീപിച്ചത്. 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സൂര്യയും ജ്യോതിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

PREV
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്