
ഇന്ത്യൻ സിനിമയിൽ ഏറ്റവും കാത്തിരിപ്പ് ഉളവാക്കുന്ന സിനിമയാണ് രാമായണ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച ദൃശ്യവിരുന്ന് സമ്മാനിച്ച ട്രെയിലർ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. തതവസരത്തിൽ രാമായണ സിനിമയ്ക്ക് ആശംസകൾ അറിയിച്ചും രാമനായി എത്തുന്ന രൺബീർ കപൂറിന് ഉപദേശം നൽകിയും രംഗത്ത് എത്തിയിരിക്കുകയാണ് നടൻ നിതീഷ് ഭരദ്വാജ് (മഹാഭാരതം സീരിയൽ, ഞാൻ ഗന്ധർവ്വൻ സിനിമ താരം). ആഗോള തലത്തിൽ ഇന്ത്യൻ സിനിമയ്ക്ക് വലിയൊരു നാഴികല്ലായി ചിത്രം മാറുമെന്നും 100 ശതമാനവും ഓസ്കർ ലഭിക്കുമെന്നും നിതീഷ് പറയുന്നു.
"രാമായണം ട്രെയിലറിനെക്കുറിച്ച് എനിക്ക് പറയാനുള്ളത്- മികച്ച ഇതര ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്‌കാരം രാമായണത്തിന് ലഭിക്കുമെന്ന് 100% ഉറപ്പാണ്. അഭിനന്ദനങ്ങൾ. സത്യജിത് റായിക്കും ശേഖർ കപൂറിനും ശേഷം ലോക സിനിമയ്ക്ക് ഇന്ത്യ നൽകുന്ന അടുത്ത സമ്മാനമാണ് നിതേഷ് തിവാരി എന്ന സംവിധായകൻ. പ്രൊഡക്ഷൻ ഡിസൈനിനും ഛായാഗ്രഹണത്തിനും (DOP) നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രം നേടും. VFX-ഉം AI-യും ഉപയോഗിച്ച് അതിമനോഹരമായാണ് രാമന്റെ കാലഘട്ടത്തെ പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയുമായി സഹകരിച്ചതിന് സംഗീത ഇതിഹാസം ഹാൻസ് സിമ്മറിന് നന്ദി. തോൽപ്പിക്കാനാവാത്ത രണ്ട് കരുത്തരായ താരങ്ങളായി രൺബീറും രൺവീറും ഇപ്പോൾ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. യാഷ് - ആഗോള സിനിമയിലേക്ക് സ്വാഗതം.", എന്നാണ് നിതീഷ് ഭരദ്വാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
രൺബീറിന്റെ അഭിനയപാടവത്തെ പ്രശംസിച്ച നിതീഷ് ഭരദ്വാജ്, ഇന്ത്യയിലെ ഏറ്റവും ആദരണീയരായ വ്യക്തിത്വങ്ങളിലൊരാളെ അവതരിപ്പിക്കുമ്പോൾ അതിനൊപ്പം വരുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാനും താരത്തോട് അഭ്യർത്ഥിക്കുന്നുണ്ട്. "ആർകെ(രൺബീർ കപൂർ, ഒരു നടൻ എന്ന നിലയിൽ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. ഇനി ഭാരതത്തിന്റെ പൈതൃകം, മൂല്യങ്ങൾ, സംസ്കാരം, ആദർശങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കാൻ തുടങ്ങണം. അതുകൊണ്ട്, സ്വർണഖനി തരാമെന്ന് പറഞ്ഞാലും 'അനിമൽ' പോലുള്ള സിനിമകൾ ഒരിക്കലും ചെയ്യരുത്. ദയവായി നിന്റെ വാക്കുകളെ മലിനമാക്കരുത്. നിങ്ങളുടെ അഭിനയമികവ് പ്രകടിപ്പിക്കാൻ ആവശ്യമായ കഥകൾ ഭാരതത്തിലുണ്ട്," എന്നാണ് നിതീഷ് ഭരദ്വാജ് പറഞ്ഞത്. സീതയായി സായ് പല്ലവിയെ പ്രേക്ഷകർ പൂർണ്ണമനസ്സോടെ സ്വീകരിക്കുമെന്നും ആ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്ത നിതീഷ് ഭരദ്വാജ്, രാമായണ സിനിമ കുറഞ്ഞത് അഞ്ച് തവണ എങ്കിലും താൻ കാണുമെന്നും പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ