റിലീസിന് മൂന്ന് ദിവസം, തിയറ്ററിൽ ഇനി നിവിന്റെ കാലം, 'മലയാളി ഫ്രം ഇന്ത്യ' ബുക്കിം​ഗ് ആരംഭിച്ചു

Published : Apr 28, 2024, 07:58 AM IST
റിലീസിന് മൂന്ന് ദിവസം, തിയറ്ററിൽ ഇനി നിവിന്റെ കാലം, 'മലയാളി ഫ്രം ഇന്ത്യ' ബുക്കിം​ഗ് ആരംഭിച്ചു

Synopsis

ചിത്രം മെയ്‌ 1ന് തിയറ്ററുകളിൽ എത്തും. 

റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യുടെ ബുക്കിം​ഗ് ആരംഭിച്ചു. ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലും പേ റ്റിഎം ലൂടെയും റിസർവ് ചെയ്യാവുന്നതാണ്. കേരളത്തിലെ ബുക്കിം​ഗ് ആണ് ആരംഭിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡിജോ ജോസ് ആന്റണി ആണ്. ചിത്രം മെയ്‌ 1ന് തിയറ്ററുകളിൽ എത്തും. 

"ജനഗണമന' എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള ലിസ്റ്റിൻ- ഡിജോ കൂട്ടുകെട്ട് പ്രത്യേകതയുള്ള ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും  പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം ജെയ്ക്സ് ബിജോയ്‌. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. ആൽപറമ്പിൽ ​ഗോപി എന്നാണ് നിവിന്റെ കഥാപാത്ര പേര്. 

ഇതാ.. ആ രാമനും സീതയും; 'രാമായണ'ത്തിലെ ക്യാരക്ടർ ലുക്ക് ലീക്കായി

ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം ജെയ്ക്സ് ബിജോയ്‌. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ SYNC സിനിമ. ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം.  കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, വിതരണം മാജിക് ഫ്രെയിംസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ