ഈ നിവിനെയാണ് ഞങ്ങൾക്ക് വേണ്ടത്: ഹബീബീ ഡ്രിപ്പ് ആവേശം തീരാതെ ആരാധകർ, ഇതുവരെ കണ്ടത്ത് നാല് മില്യണിലധികം പേർ

Published : Jul 22, 2024, 10:27 AM IST
ഈ നിവിനെയാണ് ഞങ്ങൾക്ക് വേണ്ടത്: ഹബീബീ ഡ്രിപ്പ് ആവേശം തീരാതെ ആരാധകർ, ഇതുവരെ കണ്ടത്ത് നാല് മില്യണിലധികം പേർ

Synopsis

രണ്ട് ദിവസം മുൻപാണ് ഹബീബീ ഡ്രിപ്പ് റിലീസ് ചെയ്തത്.

ലയാളത്തിന്റെ പ്രിയതാരം ആണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നിവിൻ ഇതിനോടകം നിരവധി സിനിമകളിൽ നായകനായി അഭിനയിച്ചു കഴിഞ്ഞു. ഒരുകാലത്ത് മികച്ച സിനിമകൾ സമ്മാനിച്ച നിവിന് പക്ഷേ സമീപകാലത്ത് വേണ്ടത്ര പ്രകടനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിലാണ് ആരാധകർക്ക് ആവേശം പകർന്ന് കൊണ്ട് ഹബീബീ ഡ്രിപ്പ് എന്ന ആൽബം റിലീസ് ചെയ്തത്. 

രണ്ട് ദിവസം മുൻപാണ് ഹബീബീ ഡ്രിപ്പ് റിലീസ് ചെയ്തത്. പഴയ നിവിനെ കാണാൻ സാധിച്ചുവെന്നും ഈ നിവിനെയാണ് ഞങ്ങൾക്ക് വേണ്ടതെന്നുമാണ് ആരാധകർ കമന്റുകളായി രേഖപ്പെടുത്തുന്നത്. ഇതിനോടകം 4.2 മില്യണിലധികം ആളുകളാണ് ആൽബം കണ്ടു കഴിഞ്ഞത്. സ്റ്റൈലിഷ് ലുക്കിൽ എത്തിയ നിവിന്റെ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. 

സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് നിവിൻ പോളി ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഗൾഫിലാണ് ഗാനം ചിത്രീകരിച്ചത്. ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്.

​ഗോവയിൽ അതിശയമില്ല, കേരളത്തിൽ സംഭവിച്ചതെന്ത് ? ഉള്ളൊഴുക്കിനെ തഴഞ്ഞതിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്‍റെ ആശയം ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു.  നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവരാണ് ഛായാ​ഗ്രഹണം. എഡിറ്റിംഗ്- ഷാഹിൻ റഹ്മാൻ, രചന, ആലാപനം- ഡബ്‌സി, സംഗീതം, നിർമാണം- റിബിൻ റിച്ചാർഡ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, കലാസംവിധാനം - മുകേഷ് എം ഗോപി, സ്റ്റിൽസ് - ജസീം എൻ കേ, വസ്ത്രാലങ്കാരം - കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് - ബിന്ധ്യ നെൽസൺ എന്നിവരാണ് അണിയറ പ്രവർത്തകർ. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു