പ്രഭാസ് നായകനാകുന്ന ഇരുപത്തിയഞ്ചാമത് ചിത്രം, വമ്പൻ പ്രഖ്യാപനമെന്ന് നിര്‍മാതാക്കള്‍

By Web TeamFirst Published Oct 6, 2021, 4:06 PM IST
Highlights

പ്രഭാസ് നായകനായിട്ടുള്ള ഇരുപത്തിയഞ്ചാമത് ചിത്രത്തെ കുറിച്ചുള്ള സൂചനകളാണ് നല്‍കിയിരിക്കുന്നത്.

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ് (Prabhas). പ്രഭാസിന്റെ ഓരോ പുതിയ സിനിമയ്‍ക്കായും എല്ലാവരും കാത്തിരിക്കാറുണ്ട്. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പ്രഭാസ് നായകനാകുന്ന ഇരുപത്തിയഞ്ചാമത് ചിത്രം നാളെ പ്രഖ്യാപിക്കും.

Watch this space!! pic.twitter.com/T8Bmip09sx

— T-Series (@TSeries)

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ടി സിരീസ് ആണ് നിര്‍മിക്കുന്നത്. നാളെ വലിയൊരു പ്രഖ്യാപനം വരാനുണ്ടെന്ന് ടി സിരീസ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂുടെ അറിയിച്ചിരിക്കുന്നത്.  നാളെ എത്രമണിക്കായിരിക്കും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എന്ന് അറിയിച്ചിട്ടില്ല. രാമായണ കഥ ആസ്‍പദമാക്കിയുള്ള ചിത്രമായ ആദിപുരുഷിലാണ് പ്രഭാസ് ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ടി സിരീസാണ് ആദിപുരുഷെന്ന ചിത്രവും നിര്‍മിക്കുന്നത്.

ഓം റൗട്ടാണ് ആദിപുരുഷെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കാര്‍ത്തിക് പളനി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും പ്രഭാസ് നായകനായി അഭിനയിക്കുന്നുണ്ട്. നാഗ് അശ്വിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായികയായി ദീപിക പദുക്കോണ്‍ എത്തുമ്പോള്‍ മറ്റൊരു പ്രധാന കഥാപാത്രമായി അമിതാഭ് ബച്ചനും അഭിനയിക്കുന്നു. പ്രഭാസിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് നാഗ്‍ അശ്വിൻ സംവിധാനം ചെയ്യുന്നതും.
 

click me!