മൂൻകൂറായി ഒന്നും തീരുമാനിക്കാറില്ല', എന്നാല്‍ സിനിമ തെരഞ്ഞെടുക്കുന്നതില്‍ ഒന്ന് പ്രധാനമെന്ന് പ്രഭാസ്

Published : Jan 05, 2024, 10:00 AM IST
മൂൻകൂറായി ഒന്നും തീരുമാനിക്കാറില്ല', എന്നാല്‍ സിനിമ തെരഞ്ഞെടുക്കുന്നതില്‍ ഒന്ന് പ്രധാനമെന്ന് പ്രഭാസ്

Synopsis

സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനം എന്തെന്ന് പറയുകയാണ് പ്രഭാസ്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് അക്ഷരാര്‍ഥത്തില്‍ പ്രഭാസ്. ബാഹുബലിയിലൂടെ രാജ്യത്തെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി അത്ഭുതമാകുകയും ഭാഷാഭേദമന്യേ സ്വീകാര്യനാകാനും പ്രഭാസിന് കഴിഞ്ഞു. നിലവില്‍ സലാറിന്റെ വിജയത്തിളക്കത്തിലാണ് പ്രഭാസ്. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മുൻകൂര്‍ മാനദണ്ഡങ്ങളിലില്ലെന്ന് താരം വ്യക്തമാക്കിയതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഇനി വ്യത്യസ്‍ത ഴോണറിലുള്ള നിരവധി സിനിമകളാണ് പ്രഭാസ് നായകനായി എത്താനിരിക്കുന്നത്. ഏതിനും തയ്യാറാണെന്നാണ് വ്യസ്‍ത ഴോണറുകളെ കുറിച്ച് പ്രഭാസ് അഭിപ്രായപ്പെടുന്നത്. തിരക്കഥ എന്നെ ആശ്ചര്യപ്പെടുത്തണം. അല്ലാതെ മുൻകൂറായി ഒരു മാനദണ്ഡവും താൻ സ്വീകരിക്കാറില്ല എന്നും മാരുതിയുടെ ഹൊറര്‍ സിനിമയുടെ റിലീസ് തിരക്കുകളിലേക്ക് കടക്കാനിരിക്കുന്ന പ്രഭാസ് വ്യക്തമാക്കുന്നു.

പ്രഭാസ് നായകനായി വേഷമിട്ട് ഒടുവിലെത്തിയ ചിത്രം  സലാര്‍ ഉത്തരേന്ത്യയിലടക്കം മികച്ച സ്വീകാര്യത നേടി വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 700 കോടിയിലേക്ക് അടുക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാറില്‍ പ്രഭാസ് നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തുള്ള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തലപ്പൊക്കമുള്ള നായകനായിട്ടാണ് പ്രഭാസ് ചിത്രത്തിലുള്ളത്.

കല്‍ക്കി 2898 എഡി  എന്ന ചിത്രം പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട് എന്നതിന്റെ ആവേശത്തിലാണ് നടന്റെ ആരാധകര്‍.  ഒരു എപിക് സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും കല്‍ക്കി 2898 എഡി. സംവിധാനം നാഗ് അശ്വിൻ നിര്‍വഹിക്കുമ്പോള്‍ സംഗീതം സന്തോഷ് നാരായണനാണ്. പ്രഭാസിനൊപ്പം കമല്‍ഹാസൻ, അമിതാഭ് ബച്ചൻ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ നായികയായി വേഷമിടുന്ന ബോളിവുഡ് നടി ദീപിക പദുക്കോണുമാണ്.

Read More: മൂന്ന് റെക്കോര്‍ഡുകളിലും മോഹൻലാല്‍ രണ്ടാമൻ, ആരാണ് ഒന്നാമൻ?, ഒരു പട്ടികയില്‍ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്