
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ് ട്വിറ്ററില്‍. ''മൗനം സമ്മതമാണ്. നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്''- പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യക്കാര്‍ സി.എ.ബിക്കെതിരെ, ജാമിയക്കൊപ്പം എന്നീ ഹാഷ് ടാഗുകളോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുമ്പും പ്രകാശ് രാജ് രംഗത്തെത്തിയിട്ടുണ്ട്.
സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, സുരാജ് വെഞ്ഞാറമ്മൂട്, , ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, അനശ്വര രാജന്‍ തുടങ്ങിയ മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെയും ജാമിയ മിലിയ ഇസ് ലാമിയ സർവ്വകലാശാലയിൽ പോലീസ് നടത്തിയ അക്രമത്തെയും ഇവർ വമർശിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ