ശശി തരൂര്‍ അടുത്ത കേരള മുഖ്യമന്ത്രിയാകട്ടെയെന്ന് പ്രതാപ് പോത്തന്‍

Web Desk   | Asianet News
Published : Dec 22, 2020, 09:13 PM IST
ശശി തരൂര്‍ അടുത്ത കേരള മുഖ്യമന്ത്രിയാകട്ടെയെന്ന് പ്രതാപ് പോത്തന്‍

Synopsis

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം അടക്കം ചര്‍ച്ചയാകുമ്പോഴാണ് സിനിമ ലോകത്ത് നിന്നും ഒരു അഭിപ്രായം എത്തുന്നത്

തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് സാധിക്കുമെന്ന അഭിപ്രായവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തരൂരിന് പിന്തുണയുമായി പ്രതാപ് പോത്തന്‍ രംഗത്ത് എത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം അടക്കം ചര്‍ച്ചയാകുമ്പോഴാണ് സിനിമ ലോകത്ത് നിന്നും ഒരു അഭിപ്രായം എത്തുന്നത്. 'ഞാന്‍ ചിന്തിക്കുന്നത് ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്, അദ്ദേഹത്തിന്‍റെ കേരളത്തിന്റെ ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാകുവാനും സാധിക്കും' - പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

I think and feel Sashi Tharoor can lead the Congress to victory ...And become the the best Cm kerala has ever seen # Sashi Tharoor for CM of Kerala

Posted by Pratap Pothen on Tuesday, 22 December 2020

ഇതിനെക്കുറിച്ച് നിരവധി കമന്റുകള്‍ പോസ്റ്റിലുണ്ട്. ഇതില്‍ തന്നെ കേരളത്തിന് ഇപ്പോള്‍ തന്നെ മികച്ച മുഖ്യമന്ത്രിയുണ്ട് എന്നും, ശശി തരൂര്‍ ദേശീയ രാഷ്ട്രീയത്തിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും, അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത് എന്നുമുള്ള കമന്‍റുകള്‍ വരുന്നുണ്ട്. ഇതില്‍ ഒരു കമന്‍റിന് പ്രതാപ് പോത്തന്‍ മറുപടിയും നല്‍കി. ശശി തരൂര്‍ പോലെയൊരു മുഖ്യമന്ത്രി വേണം കേരളത്തിന് എന്നാണ് പ്രതാപ് പോത്തന്‍ മറുപടി നല്‍കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തന്തപ്പേര് ഇമോഷണലി കണക്ടായ സിനിമ
പെണ്ണും പൊറാട്ടിനും ഒരു പരീക്ഷണ സ്വഭാവം വേണമെന്ന് നിർബന്ധമുണ്ടായിരുന്നു