
കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'തീർപ്പ്'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ടാണ്. ഏതാനും നാളുകൾക്ക് മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിടുകയാണ്. ഇപ്പോഴിതാ തീർപ്പിന്റെ അവസാന ക്യാരക്ടർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. അബ്ദുള്ള മരക്കാർ എന്ന കഥാപാത്രത്തെയാകും പൃഥ്വിരാജ് തീർപ്പിൽ അവതരിപ്പിക്കുക. മുരളി ഗോപിയുടേതാണ് തിരക്കഥ. ഓഗസ്റ്റ് 25നാണ് ചിത്രത്തിന്റെ റിലീസ്.
'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്', എന്ന ടാഗ്‍ലൈനോടെ എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
ഒരിടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. റിലീസ് ദിനം മുതൽ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചത്.
സസ്പെന്‍സ് നിറച്ച് പൃഥ്വിരാജ്, മുരളി ഗോപി; 'തീര്‍പ്പ്' ട്രെയ്‍ലര്‍
ഷാജി കൈലാസിന്റെ തന്നെ കാപ്പ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജ് തന്നെയാണ് നായകൻ. അപർണ ബാലമുരളി ആസിഫ് അലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം, ലുസിഫറിന്റെ രണ്ടാംഭാഗം എമ്പുരാനും പ്രഖ്യാപിച്ചിട്ടുണ്ട്.