
കൊച്ചി: മലയാള ചലച്ചിത്ര നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയത്.
‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി കാരാട്ട്. ഈ ചിത്രത്തില്‍ രാജേഷ് മാധവന്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ വേഷത്തിലൂടെയാണ് രാജേഷ് മാധവൻ ജനപ്രിയനായി മാറിയത്. അസോസിയേറ്റ് ഡയറക്ടര്‍ക്ക് പുറമെ ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയാണ് ദീപ്തി.
ഈ വര്‍ഷം ജനുവരി 24നാണ് രാജേഷും ദീപ്തിയും വിവാഹിതരാകാന്‍ പോകുന്നെന്ന വിവരം പുറത്തുവന്നത്. ദീപ്തിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് രാജേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാസർകോട് സ്വദേശിയാണ് രാജേഷ് മാധവന്‍. ടെലിവിഷൻ പരിപാടികളിലൂടെ വെള്ളിത്തിരയിൽ എത്തിയ രാജേഷ്, അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി തുടക്കം കുറിച്ചു. ശേഷം 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിൽ നടനായി. ശേഷം 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവർത്തിച്ചു. ഏറെ ശ്രദ്ധനേടിയ 'തിങ്കളാഴ്ച നിശ്ചയ'ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് രാജേഷ്.
തിയറ്ററിൽ സർപ്രൈസ് ഹിറ്റടിച്ച് 'സൂക്ഷ്മദർശിനി'; 'പുഷ്പ 2' തേരോട്ടത്തിൽ പതറാതെ സധൈര്യം മുന്നോട്ട്
നിലവിൽ സംവിധായകന്റെ മേലങ്കി അണിഞ്ഞിരിക്കുകയാണ് രാജേഷ് മാധവൻ. 'പെണ്ണും പൊറാട്ടും' എന്നാണ് ചിത്രത്തിന്റെ പേര്. അണിയറ പ്രവർത്തനങ്ങൾ നടക്കുന്ന ചിത്രം നിർമിക്കുന്നത് എസ് ടി കെ ഫ്രെയ്ംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ